Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത സന്തൂർ വിദ്വാൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രശസ്ത സന്തൂർ വിദ്വാൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

“പണ്ഡിറ്റ് ശിവകുമാർ ശർമ്മാജിയുടെ വിയോഗത്തോടെ നമ്മുടെ സാംസ്കാരിക ലോകം കൂടുതൽ ദരിദ്രമായിരിക്കുകയാണ്. ആഗോള തലത്തിൽ അദ്ദേഹം സന്തൂരിനെ ജനകീയമാക്കി. അദ്ദേഹത്തിന്റെ സംഗീതം വരും തലമുറകളെ തുടർന്നും  ആകർഷിക്കും. അദ്ദേഹവുമായുള്ള ഇടപഴകലുകൾ ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടുമുള്ള  അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.

*****

-ND-