Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രാന്‍സ് പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച

ഫ്രാന്‍സ് പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച


 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 4ന് കോപ്പന്‍ഹേഗനില്‍ നടന്ന രണ്ടാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുത്തുമടങ്ങുംവഴി ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.

 ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരീസില്‍ പ്രധാനമന്ത്രി വണ്‍-ഓണ്‍-വണ്‍, പ്രതിനിധിതല ചര്‍ച്ചനടത്തി. പ്രതിരോധം, ബഹിരാകാശം, നീല സമ്പദ്‌വ്യവസ്ഥ, സിവില്‍ ന്യൂക്ലിയര്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്‍പ്പെടെ മുഴുവന്‍ ഉഭയകക്ഷി വിഷയങ്ങളിലും ഇരുനേതാക്കളും ചര്‍ച്ചനടത്തി.
. ഇരുനേതാക്കളും പ്രാദേശികവും ആഗോളവുമായ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തി. ഇന്ത്യ-ഫ്രാന്‍സ് നയപങ്കാളിത്തത്തിലൂടെ ആഗോളനന്മയ്ക്കു കരുത്തുപകരുന്നതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള വഴികള്‍ നേതാക്കള്‍ ചര്‍ച്ചചെയ്തു. പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ളതു മാത്രമല്ല, ഇരുനേതാക്കളും തമ്മിലുള്ള കരുത്തുറ്റ സൗഹൃദവും പ്രകടമാക്കി.

. ഏറ്റവും അടുത്ത അവസരത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് മാക്രോണിനെ പ്രധാനമന്ത്രി ക്ഷണിച്ചു.

 ചര്‍ച്ചകള്‍ക്കുശേഷം നേതാക്കള്‍  സംയുക്തപ്രസ്താവന പുറപ്പെടുവിച്ചു.

 

-ND-