Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വീഡൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

സ്വീഡൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


കോപ്പൻഹേഗനിൽ നടക്കുന്ന 2-ാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി സ്വീഡൻ പ്രധാനമന്ത്രി ശ്രീമതി മഗ്ദലീന ആൻഡേഴ്സണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഇന്ത്യയും സ്വീഡനും പൊതുവായ മൂല്യങ്ങളെ അടിസ്ഥാനമാക്കി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തുന്നു; ശക്തമായ ബിസിനസ്സ്, നിക്ഷേപം, ഗവേഷണ-വികസന ബന്ധങ്ങൾ; ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും സമാനമായ സമീപനങ്ങളും. നവീനാശയം സാങ്കേതികവിദ്യ , നിക്ഷേപം, ഗവേഷണ -വികസന  സഹകരണങ്ങൾ എന്നിവ ഈ ആധുനിക ബന്ധത്തിന്റെ അടിത്തറ നൽകുന്നു. 2018-ലെ ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയുടെ സ്വീഡൻ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും വിപുലമായ സംയുക്ത പ്രവർത്തന പദ്ധതി സ്വീകരിക്കുകയും സംയുക്ത നവീനാശയ പങ്കാളിത്തത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.

ഇന്നത്തെ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും  ഉഭയകക്ഷി പങ്കാളിത്തത്തിലെ പുരോഗതി വിലയിരുത്തി. ലീഡ് ഐടി സംരംഭം കൈവരിച്ച പുരോഗതിയിലും അവർ സംതൃപ്തി രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഭാരമേറിയ ഹരിതഗൃഹ വാതകം (ജി എച് ജി ) പുറംതള്ളുന്ന വ്യവസായങ്ങളെ കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കാൻ സഹായിക്കുന്നതിന് 2019 സെപ്റ്റംബറിൽ യുഎൻ കാലാവസ്ഥാ ആക്ഷൻ ഉച്ചകോടിയിൽ വ്യവസായ പരിവർത്തനം (ലീഡ്‌ഐടി) സംബന്ധിച്ച ഒരു ലീഡർഷിപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനുള്ള ഇന്ത്യ-സ്വീഡൻ സംയുക്ത ആഗോള സംരംഭമായിരുന്നു ഇത്. 16 രാജ്യങ്ങളും 19 കമ്പനികളുമായി അതിന്റെ അംഗത്വം ഇപ്പോൾ 35 ആയി ഉയർന്നു.

നവീകരണം, കാലാവസ്ഥാ സാങ്കേതികവിദ്യ, കാലാവസ്ഥാ പ്രവർത്തനം, ഹരിത ഹൈഡ്രജൻ, ബഹിരാകാശം, പ്രതിരോധം, സിവിൽ വ്യോമയാനാം, ആർട്ടിക്, ധ്രുവ ഗവേഷണം, സുസ്ഥിര ഖനനം, വ്യാപാരം, സാമ്പത്തിക ബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള സാധ്യതകളും ഇരു നേതാക്കളും ചർച്ച ചെയ്തു.

മേഖലാ , ആഗോള  സംഭവവികാസങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.

–ND–