ശ്രേഷ്ഠരേ
ഡെന്മാർക്കിന്റെ പ്രധാനമന്ത്രി,
പ്രതിനിധി സംഘത്തിലെ അംഗങ്ങളേ
മാധ്യമ സുഹൃത്തുക്കളെ,
ശുഭ സായാഹ്നവും നമസ്കാരവും,,
ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്നെയും എന്റെ പ്രതിനിധികളെയും ഡെന്മാർക്കിൽ ആശ്ചര്യകരമായ സ്വീകരണത്തിനും ആതിഥ്യമരുളിയതിനും നിങ്ങൾക്കും നിങ്ങളുടെ ടീമിനും നന്ദി. നിങ്ങളുടെ മനോഹരമായ രാജ്യത്തേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഈ രണ്ടു സന്ദർശനങ്ങളിലൂടെ ബന്ധങ്ങളിൽ അടുപ്പവും ചടുലതയും കൊണ്ടുവരാൻ കഴിഞ്ഞു. നമ്മുടെ ഇരു രാജ്യങ്ങളും ജനാധിപത്യം, ആവിഷ്കാര സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ മൂല്യങ്ങൾ പങ്കിടുക മാത്രമല്ല, പരസ്പര പൂരകമായ നിരവധി ശക്തികളും നമുക്കുണ്ട്.
സുഹൃത്തുക്കളേ ,
2020 ഒക്ടോബറിൽ നടന്ന ഇന്ത്യ-ഡെൻമാർക്ക് വെർച്വൽ ഉച്ചകോടിയിൽ, നാം നമ്മുടെ ബന്ധത്തിന് ഒരു ഹരിത തന്ത്രപ്രധാന കൂട്ടുകെട്ടിന്റെ പദവി നൽകി. ഇന്നത്തെ ചർച്ചയിൽ, ഞങ്ങളുടെ ഗ്രീൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ സംയുക്ത പ്രവർത്തന പദ്ധതി ഞങ്ങൾ അവലോകനം ചെയ്തു.
വിവിധ മേഖലകളിൽ, പ്രത്യേകിച്ച് പുനരുപയോഗ ഊർജം, ആരോഗ്യം, തുറമുഖങ്ങൾ, ഷിപ്പിംഗ്, സർക്കുലർ എക്കണോമി, ജലവിഭവ വിനിയോഗം തുടങ്ങിയ മേഖലകളിൽ കാര്യമായ പുരോഗതി കൈവരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. കാറ്റ് ഊർജ്ജം, ഷിപ്പിംഗ്, കൺസൾട്ടൻസി, ഭക്ഷ്യ സംസ്കരണം, എഞ്ചിനീയറിംഗ് എന്നിങ്ങനെ – 200-ലധികം ഡാനിഷ് കമ്പനികൾ ഇന്ത്യയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. അത്തരം നിരവധി മേഖലകളുണ്ട്, ഇന്ത്യയിൽ ‘ബിസ്സിനെസ്സ് ചെയ്യൽ സുഗമമാക്കൽ ‘ വർദ്ധിപ്പിക്കുന്നതിന്റെയും നമ്മുടെ സ്ഥൂല സാമ്പത്തിക പരിഷ്കാരങ്ങളുടെയും പ്രയോജനം അവർക്ക് ലഭിക്കുന്നു. ഡാനിഷ് കമ്പനികൾക്കും ഡാനിഷ് പെൻഷൻ ഫണ്ടുകൾക്കും ഇന്ത്യയുടെഅടിസ്ഥാനസൗകര്യ മേഖലയിലും ഹരിത വ്യവസായങ്ങളിലും ധാരാളം നിക്ഷേപ അവസരങ്ങളുണ്ട്.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം, ഇന്തോ-പസഫിക്, ഉക്രെയ്ൻ എന്നിവയുൾപ്പെടെ നിരവധി പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും ഞങ്ങൾ ഇന്ന് ചർച്ച ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ എത്രയും വേഗം അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കുന്നതിന് ഞങ്ങൾ ഊന്നൽ നൽകി. ഉക്രെയ്നിൽ ഉടനടി വെടിനിർത്തൽ നടത്താനും പ്രശ്നം പരിഹരിക്കാൻ സംഭാഷണവും നയതന്ത്രവും സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. കാലാവസ്ഥാ മേഖലയിലെ സഹകരണവും ഞങ്ങൾ ചർച്ച ചെയ്തു. ഗ്ലാസ്ഗോ കാലാവസ്ഥ ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾ നിറവേറ്റാൻ ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ആർട്ടിക് മേഖലയിൽ സഹകരണത്തിനുള്ള കൂടുതൽ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്.
ശ്രേഷ്ഠത,
നിങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യയും ഡെന്മാർക്കും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. നാളെ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് ഞാൻ നിങ്ങളോട് എന്റെ നന്ദി അറിയിക്കുന്നു. ഇന്ന് ഇന്ത്യൻ സമൂഹം ഈ പരിപാടിയിൽ പങ്കെടുത്തതിന് ഞാൻ നിങ്ങൾക്ക് വളരെയധികം നന്ദി പറയുന്നു, കാരണം നിങ്ങൾ ഇവിടെ വരാൻ സമയം കണ്ടെത്തിയത് തന്നെ ഇന്ത്യൻ സമൂഹത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ പ്രതീകമാണ്.
നന്ദി !
-ND-
Speaking at the joint press meet with PM Frederiksen. @Statsmin https://t.co/3uGqLdLop7
— Narendra Modi (@narendramodi) May 3, 2022
हमारे दोनों देश लोकतंत्र, अभिव्यक्ति की स्वतंत्रता, और कानून के शासन जैसे मूल्यों को तो साझा करते ही हैं; साथ में हम दोनों की कई complementary strengths भी हैं: PM @narendramodi
— PMO India (@PMOIndia) May 3, 2022
200 से अधिक डेनिश कंपनियां भारत में विभिन्न क्षेत्रों में काम कर रही हैं – जैसे पवन ऊर्जा, शिपिंग, कंसल्टेंसी, food processing, इंजीनियरिंग आदि।
— PMO India (@PMOIndia) May 3, 2022
इन्हें भारत में बढ़ते ‘Ease of doing business’ और हमारे व्यापक आर्थिक reforms का लाभ मिल रहा है: PM @narendramodi
भारत के इंफ्रास्ट्रक्चर सेक्टर और ग्रीन इंडस्ट्रीज में डेनिश कम्पनीज और Danish Pension Funds के लिए निवेश के बहुत अवसर हैं: PM @narendramodi
— PMO India (@PMOIndia) May 3, 2022
हमने एक Free, Open, Inclusive और Rules-based इंडो-पसिफ़िक क्षेत्र को सुनिश्चित करने पर जोर दिया।
— PMO India (@PMOIndia) May 3, 2022
हमने यूक्रेन में तत्काल युद्धविराम और समस्या के समाधान के लिए बातचीत और कूटनीति का रास्ता अपनाने की अपील की: PM @narendramodi
आज हमने भारत-EU रिश्तों, Indo-Pacific और Ukraine सहित कई क्षेत्रीय तथा वैश्विक मुद्दों पर भी बातचीत की।
— PMO India (@PMOIndia) May 3, 2022
हम आशा करते हैं कि India-EU Free Trade Agreement पर negotiations यथाशीघ्र संपन्न होंगे: PM @narendramodi