Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അതിർത്തി സംരക്ഷണ സേനയിലെ ഗ്രൂപ്പ് ” എ ” എക്സിക്യൂട്ടീവ് ഓഫീസർമാരുടെ കേഡർ പുനരവലോകനത്തിനു മന്ത്രിസഭയുടെ അനുമതി


അതിർത്തി സംരക്ഷണ സേനയുടെ ഭരണ തലത്തിലെ മികവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് കമാൻഡൻറ് മുതൽ അഡിഷണൽ ഡി ജി വരെയുള്ള വിവിധ റാങ്കുകളിൽ 74 പുതിയ തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് സേനയിലെ ഗ്രൂപ്പ് ” എ ” എക്സിക്യൂട്ടീവ് ഓഫീസർമാരുടെ കേഡർ പുനരവലോകനത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.

നിലവിലുള്ള ഗ്രൂപ്പ് “എ” തസ്തികകളുടെ എണ്ണം 4109 ൽ നിന്ന് 4183 ആക്കി വർധിപ്പിക്കുന്നത് ഇപ്രകാരമാണ് :

1 .അഡിഷണൽ ഡി ജി യുടെ ഒരു തസ്തിക കൂട്ടും (ഹെച് എ ജി തലത്തിൽ)

2 . ഇൻസ്പെക്ടർ ജനറൽ ( എസ് എ ജി തലത്തിൽ ) 19 തസ്തികകളുടെ മൊത്തം വർധന

3 . ഡി ഐ ജി / കമൻഡാന്റ് (ജെ എ ജി തലത്തിൽ ) മൊത്തം 370 തസ്തികകളുടെ വർധന

4 . അസിസ്റ്റന്റ് കമൻഡാന്റ് (ജെ ടി എസ തലത്തിൽ) 14 തസ്തികകളുടെ മൊത്തം വർധന

5 . ഡെപ്യൂട്ടി കമൻഡാന്റ് (എസ ടി എസ് തലത്തിൽ ) മൊത്തം 300 തസ്തികകളുടെ വെട്ടിക്കുറവ് .