Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഗോള പാട്ടീദാര്‍ വ്യാപര ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ആഗോള പാട്ടീദാര്‍ വ്യാപര ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


സര്‍ദാര്‍ധാം സംഘടിപ്പിക്കുന്ന ആഗോള പാട്ടിദാര്‍ വ്യാപാര ഉച്ചകോടി  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേലും കേന്ദ്രമന്ത്രിമാരും വ്യവസായ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്നൊന്ന സൂറത്തിനുള്ള പദവി ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ഇന്ത്യയ്ക്ക് പലതുമുണ്ട്. ”നമുക്ക് നമ്മുടെ ആത്മവിശ്വാസവും, ആത്മനിര്‍ഭരതയുടെ ചൈതന്യത്തേയും ശക്തിപ്പെടുത്തേണ്ടതേയുള്ളു. വികസനത്തില്‍ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകുമ്പോള്‍ മാത്രമേ ഈ ആത്മവിശ്വാസം ഉണ്ടാകൂ, എല്ലാവരുടെയും പരിശ്രമം ഉള്‍പ്പെടണം” സര്‍ദാര്‍ പട്ടേലിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് സംരംഭകത്വത്തിന്റെ ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നതിന്, നയങ്ങളിലൂടെയും പ്രവര്‍ത്തിയിലൂടെയുമുള്ള ഗവണ്‍മെന്റിന്റെ നിരന്തര പരിശ്രമം സൃഷ്ടിക്കുന്ന പരിസ്ഥിതിയാണെന്നും അതിലൂടെ സാധാരണ കുടുംബങ്ങളിലെ യുവാക്കള്‍ പോലും സംരംഭകരാകാനും അത് സ്വപ്‌നം കാണാനും അതില്‍ അഭിമാനിക്കാനുമുള്ള അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുദ്രാ യോജന പോലുള്ള പദ്ധതികള്‍ വ്യാപാരത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ആളുകള്‍ക്കുപോലും അതിനുള്ള കരുത്ത് നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, നേരത്തെ അപ്രാപ്യമായിരുന്ന യൂണികോണിന്റെ നൂതനാശയങ്ങളും കഴിവുകളും സ്വപ്‌നങ്ങളും സാക്ഷാത്കരിക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സഹായിക്കുന്നു. ഉല്‍പ്പാദന ബന്ധിത ആനുകൂല്യ പ്രോത്സാഹനം, പരമ്പരാഗത മേഖലകളില്‍ പുതിയ ഊര്‍ജം പകരുകയും പുതിയ മേഖലകളില്‍ പുതിയ സാദ്ധ്യതകള്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും, രാജ്യത്തെ എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) മേഖല അതിവേഗം മുന്നേറിയതായി അദ്ദേഹം അറിയിച്ചു. വന്‍ സാമ്പത്തിക പിന്തുണയോടെ ഈ മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സംരക്ഷിക്കപ്പെട്ടു, ഇപ്പോള്‍ ഈ മേഖല നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. വഴിയോരക്കച്ചവടക്കാരെ ഔപചാരിക ബാങ്കിങ്ങിലേക്കും ധനകാര്യത്തിലേക്കും പ്രവേശനം നല്‍കി പി.എം-സ്വാനിധി പദ്ധതി വളര്‍ച്ചയുടെ കഥയുമായി അവരെ കൂട്ടിച്ചേര്‍ക്കുന്നു. ഈ പദ്ധതി അടുത്തിടെ 2024 ഡിസംബര്‍ വരെ നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഓരോ ചെറുകിട-വന്‍കിട വ്യാപാരവും രാജ്യ പുരോഗതിക്ക് സംഭാവന നല്‍കുന്നുണ്ടെന്നും എല്ലാവരുടെയും പ്രയത്‌നത്തിന്റെ  ഈ മനോഭാവം അമൃത് കാലില്‍ നവ ഇന്ത്യയുടെ ശക്തിയായി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ഉച്ചകോടി ഈ ഭാഗം വിശദമായി ചര്‍ച്ച ചെയ്യുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
പ്രസംഗം ഗുജറാത്തി ഭാഷയിലേക്ക് മാറിയ പ്രധാനമന്ത്രി, ദേശീയ താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പരിചയസമ്പന്നരും യുവാക്കളും അടങ്ങിയ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനും ആശയങ്ങള്‍ രേഖപ്പെടുത്തിവയ്ക്കുന്നതിനും, ആഗോളതലത്തിലെ നല്ല കീഴ്‌വഴക്കങ്ങളും ഗവണ്‍മെന്റ് നയങ്ങളും സംബന്ധിച്ച വിഷയങ്ങളും അവലോകനം ചെയ്യുന്നതിനും സമൂഹത്തോട് ആവശ്യപ്പെട്ടു. ഫിന്‍ടെക്, നൈപുണ്യവികസനം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഗവണ്‍മെന്റിന്റെയും അക്കാദമിക് മേഖലയുടെയും ഇടപെടല്‍ നിര്‍ദ്ദേശിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം പര്യവേക്ഷണം ചെയ്യുന്നതിനും എല്ലാ തലത്തിലും ഉപയോഗപ്രദമായ ഇടപെടല്‍ നിര്‍ദ്ദേശിക്കുന്നതിനും വേണ്ടി പരിഗണിക്കാവുന്നതാണ്.
കൃഷിയെ നവീകരിക്കുന്നതിനും കാര്‍ഷികമേഖലയില്‍ നിക്ഷേപം കൊണ്ടുവരുന്നതിനുമുള്ള വഴികള്‍ ആരായണമെന്നും പ്രധാനമന്ത്രി ഉച്ചകോടിയോട് ആവശ്യപ്പെട്ടു. ഗുജറാത്തിലെ ഭൂമിക്ക് കൃഷിയുടെയും പുതിയ വിളകളുടെയും പുതിയ വഴികള്‍ നിര്‍ദ്ദേശിക്കുന്നതിന് പഠിക്കാന്‍ ടീമുകളെ സൃഷ്ടിക്കാമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗുജറാത്തിലെ കര്‍ഷകരുടെ സാമ്പത്തിക ഭൂപ്രകൃതിയെ മാറ്റിമറിച്ച ഗുജറാത്തില്‍ ക്ഷീര പ്രസ്ഥാനം വിഭാവനം ചെയ്തതിന്റെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാന്‍ ഇത്തരം ശ്രമങ്ങള്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിലെ സാദ്ധ്യതകള്‍ ഊന്നിപ്പറയുകയും ചെയ്തു. ഉയര്‍ന്നുവരുന്ന എഫ്.പികളെ ഉറ്റുനോക്കാര്‍ സദസ്യരോട് നിര്‍ദ്ദേശിച്ച അദ്ദേഹം ഇത്തരം സംഘടനകളുടെ വരവോടെ നിരവധി അവസരങ്ങളും ഉയര്‍ന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. പ്രകൃതി കൃഷി മേഖലയില്‍ പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പാടങ്ങളിലെ അധികമുള്ള ഭാഗങ്ങള്‍ സൗരോര്‍ജ്ജ പാനലിനായി ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യതകളും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. അടുത്തിടെ ആരംഭിച്ച അമൃത് സരോവര്‍ അഭിയാന് സംഭാവന നല്‍കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഔഷധസസ്യ, ആയുഷ് മേഖലകളിലെ പുതിയ സാദ്ധ്യതകള്‍ പരിശോധിക്കാന്‍ അടുത്തിടെ നടന്ന ആയുര്‍വേദ ഉച്ചകോടിയെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തിക സാമ്രാജ്യങ്ങളിലേക്കുള്ള പുതിയ കാഴ്ചപ്പാടിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വന്‍ നഗരങ്ങള്‍ക്ക് പകരം ചെറിയ നഗരങ്ങളിലും വ്യവസായങ്ങള്‍ സ്ഥാപിക്കാമെന്ന് തീരുമാനിക്കണമെന്നതിന് അദ്ദേഹം ഊന്നല്‍ നല്‍കി. ഗ്രാമങ്ങളില്‍ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ജ്യോതിര്‍ഗ്രാം യോജനയുടെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ചെറിയ പട്ടണങ്ങള്‍ക്കും നഗരങ്ങള്‍ക്കും വേണ്ടിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പാട്ടീദാര്‍ സമുദായത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കുന്നതിനായാണ് സര്‍ദാര്‍ധാം മിഷന്‍ 2026 ന് കീഴില്‍ ജി.പി.ബി.എസ് സംഘടിപ്പിക്കുന്നത്. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ആദ്യ രണ്ട് ഉച്ചകോടികള്‍ 2018ലും 2020ലും ഗാന്ധിനഗറിലാണ് നടന്നത്, നിലവിലെ ഉച്ചകോടി ഇപ്പോള്‍ സൂറത്തിലാണ് നടക്കുന്നത്. ”ആത്മനിര്‍ഭര്‍ സമൂദായം മുതല്‍ ആത്മനിര്‍ഭര്‍ ഗുജറാത്തും ഇന്ത്യയും” എന്നതാണ് ജി.പി.ബി.എസ് 2022ന്റെ പ്രധാന ആശയം . സമൂദായത്തിനുള്ളിലുള്ള ചെറുകിട, ഇടത്തരം, വന്‍കിട സംരംഭങ്ങളെ ഒരുമിച്ച് കൊണ്ടുവരാനും; പുതിയ സംരംഭകരെ പരിപോഷിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനും വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് പരിശീലനവും തൊഴില്‍ സഹായവും നല്‍കുന്നതിനുമാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. ഏപ്രില്‍ 29 മുതല്‍ മെയ് 1 വരെ സംഘടിപ്പിച്ചിട്ടുള്ള  ത്രിദിന ഉച്ചകോടിയില്‍  ഗവണ്മെന്റിന്റെ  വ്യാവസായിക നയം, എം.എസ്.എം.ഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നൂതനാശയം തുടങ്ങിയ വിവിധ വിഷയങ്ങൾ  ഉള്‍ക്കൊള്ളുന്നു.

****

-ND-