Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫിജിയിലെ ശ്രീ സത്യസായി സഞ്ജീവനി ഹോസ്പിറ്റല്‍ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഫിജിയിലെ ശ്രീ സത്യസായി സഞ്ജീവനി ഹോസ്പിറ്റല്‍ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ഫിജിയിലെ ശ്രീ ശ്രീ സത്യസായി സഞ്ജീവനി ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

അദ്ദേഹം  ഫിജി പ്രധാനമന്ത്രിക്കും ഫിജിയിലെ ജനങ്ങള്‍ക്കും ആശുപത്രിക്ക് നന്ദി പറഞ്ഞു, ഈ ആശുപത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണെന്നും ഇന്ത്യയും ഫിജിയും തമ്മില്‍ പങ്കിട്ട യാത്രയിലെ മറ്റൊരു അദ്ധ്യായമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  കൂട്ടികള്‍ക്കുള്ള ഈ ഹൃദയ ആശുപത്രി ഫിജിയില്‍ മാത്രമല്ല, ദക്ഷിണ പസഫിക് മേഖലയിലാകെ ഇത്തരത്തിലുള്ള ഒന്നാണ്. ”ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്ന മേഖലയില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് പുതുജീവന്‍ നല്‍കുന്ന ഒന്നായിരിക്കും ഈ ആശുപത്രി”യെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് ലോകോത്തര ചികിത്സ ലഭിക്കുന്നുവെന്ന് മാത്രമല്ല എല്ലാ ശസ്ത്രക്രിയകളും സൗജന്യമായി ചെയ്യപ്പെടുമെന്നതിലും സംതൃപ്തി പ്രകടിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്ത.   അതിനായി ഫിജിയിലെ സായി പ്രേം ഫൗണ്ടേഷന്‍, ഫിജി, ഗവണ്‍മെന്റ്, ശ്രീ സത്യസായി സഞ്ജിവിനി ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ഹോസ്പിറ്റല്‍ ഓഫ് ഇന്ത്യ എന്നിവരെ അദ്ദേഹം  അഭിനന്ദിക്കുകയും ചെയ്തു.

മനുഷ്യസേവനത്തിന്റെ തൈ വളര്‍ന്ന് മനുഷ്യരാശിയെ മുഴുവന്‍ സേവിക്കുന്ന ഒരു വന്‍ ആല്‍മരമായി വളര്‍ന്ന ബ്രഹ്മലീന്‍ ശ്രീ സത്യസായി ബാബയെ പ്രധാനമന്ത്രി വണങ്ങി. ”ശ്രീ സത്യസായി ബാബ ആത്മീയതയെ ആചാരങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ജനങ്ങളുടെ ക്ഷേമവുമായി ബന്ധിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പാവപ്പെട്ടവര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു”വെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുജറാത്ത് ഭൂകമ്പസമയത്ത് സായി ഭക്തരുടെ സേവനവും ശ്രീ മോദി സ്മരിച്ചു. ”സത്യസായി ബാബയുടെ നിരന്തരമായ അനുഗ്രഹം എനിക്ക് ലഭിക്കുന്നു, ഇന്നും അത് ലഭിക്കുന്നത് എന്റെ മഹാഭാഗ്യമായി കരുതുന്നു”, പ്രധാനമന്ത്രി പറഞ്ഞു..

ഇന്ത്യയുടെയും ഫിജിയുടെയും പങ്കാളിത്ത ബന്ധത്തിന്റെ പൈതൃകം മനുഷ്യരാശിയുടെ സേവനബോധത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 150 രാജ്യങ്ങള്‍ക്ക് മരുന്നുകളും 100 രാജ്യങ്ങള്‍ക്ക് ഏകദേശം 100 ദശലക്ഷം വാക്‌സിനുകളും നല്‍കികൊണ്ട് മഹാമാരിയുടെ സമയത്ത് ഇന്ത്യയ്ക്ക് അതിന്റെ കടമ നിര്‍വഹിക്കാനായത് ഈ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇത്തരം ശ്രമങ്ങളില്‍ ഫിജിക്ക് എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് പ്രധാനമന്ത്രി ദീര്‍ഘമായി സംസാരിച്ചു. ഇരു രാജ്യങ്ങളെയും തമ്മില്‍ വിശാലമായ സമുദ്രം വേര്‍തിരിക്കുന്നുണ്ടെങ്കിലും, നമ്മുടെ സംസ്‌കാരം നമ്മെ ബന്ധിപ്പിക്കുന്നുവെന്നും പരസ്പര ബഹുമാനത്തിലും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തിലും അധിഷ്ഠിതമാണ് നമ്മുടെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു. ഫിജിയുടെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ സംഭാവന ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കുന്നത് അദ്ദേഹം അംഗീകരിച്ചു.

ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമയുടെ ജന്മദിനത്തില്‍ ഇന്ന് പ്രധാനമന്ത്രി മോദി ആശംസകള്‍ നേരുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

–ND–