Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ പ്രധാനമന്ത്രി ഏപ്രിൽ 16ന് മോർബിയിൽ അനാച്ഛാദനം ചെയ്യും


ഹനുമാൻ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ മോർബിയിൽ 108 അടി ഉയരമുള്ള ഹനുമാൻ ജിയുടെ പ്രതിമ 2022 ഏപ്രിൽ 16 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ അനാച്ഛാദനം ചെയ്യും.

ഹനുമാഞ്ജി ചാർധാം പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം നാല് ദിശകളിലായി സ്ഥാപിക്കുന്ന 4 പ്രതിമകളിൽ രണ്ടാമത്തേതാണ് ഈ പ്രതിമ. പടിഞ്ഞാറ് മോർബിയിലെ പരമപൂജ്യ ബാപ്പു കേശവാനന്ദ് ജിയുടെ ആശ്രമത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

ഈ പരമ്പരയിലെ ആദ്യ പ്രതിമ 2010-ൽ വടക്ക് ഷിംലയിൽ സ്ഥാപിച്ചു. തെക്ക് രാമേശ്വരത്ത് പ്രതിമയുടെ പണി ആരംഭിച്ചിട്ടുണ്ട്.

–ND–