പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെയൂം , ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെയും സാന്നിദ്ധ്യത്തില്‍ കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്സ്റ്റൈല്‍സ് മന്ത്രി ശ്രീ പിയൂഷ് ഗോയലും ഓസ്ട്രേലിയന്‍ ഗവണ്മെന്റിലെ വ്യാപാര, ടൂറിസം നിക്ഷേപ മന്ത്രി ഡാന്‍ ടെഹാനും തമ്മില്‍ ഇന്ന് നടന്ന ഒരു വെര്‍ച്ച്വല്‍ചടങ്ങില്‍ ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ (”ഇൻഡ് ഓസ് ഇ സി ടി എ ) ഒപ്പു വച്ചു .
കഴിഞ്ഞ ഒരു മാസത്തിനിടെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായുള്ള തന്റെ മൂന്നാമത്തെ ആശയവിനിമയമാണിതെന്ന് കരാര്‍ ഒപ്പിട്ട ശേഷം സംസാരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി മോറിസൺന്റെ നേതൃത്വത്തിനും അദ്ദേഹത്തിന്റെ വ്യാപാര നയതന്ത്രപ്രതിനിധിക്കും ഓസ്ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ടിന്റെയും ശ്രമങ്ങള്‍ക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു. വിജയകരവും ഫലപ്രദവുമായ ഇടപഴകലിന് വാണിജ്യ മന്ത്രിമാരെയും അവരുടെ സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ”ഇൻഡ് ഓസ് ഇ സി ടി എ
ഒപ്പിടുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ ആഴത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരസ്പരം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രണ്ട് സമ്പദ്വ്യവസ്ഥകളിലും നിലനില്‍ക്കുന്ന വലിയ സാദ്ധ്യതകള്‍ക്ക് അടിവരയിട്ട ശ്രീ മോദി ഈ അവസരങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ ഈ കരാര്‍ ഇരു രാജ്യങ്ങളെയും പ്രാപ്തമാക്കുമെന്നും വ്യക്തമാക്കി. ”ഇത് നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ചരിത്രപരവുംവികസനപരവുമായ നിമിഷമാണ്”, അദ്ദേഹം ഊന്നിപ്പറഞ്ഞു. ”ഈ കരാറിന്റെ അടിസ്ഥാനത്തില്‍, നമുക്ക് ഒരുമിച്ചുകൊണ്ട് വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇന്തോ-പസഫിക് മേഖലയുടെ സുസ്ഥിരതയ്ക്ക് സംഭാവന നല്‍കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
”നമുക്കിടയില്‍ വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വിനോദസഞ്ചാരികള്‍ എന്നിവരുടെ കൈമാറ്റം ഈ കരാര്‍ സുഗമമാക്കും, അത് ഈ ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും” ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന സ്തംഭമാണ് ജനങ്ങളുമായുള്ള ജനങ്ങളുമായുള്ള ബന്ധമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി വ്യക്തമാക്കി.
വരാനിരിക്കുന്ന ലോകകപ്പ് ഫൈനലിന് ഓസ്ട്രേലിയയിലെ വനിതാ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി തന്റെ ആശംസകളും അറിയിച്ചു.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മോറിസണ്‍, സമീപ വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ശ്രദ്ധേയമായ തോത് ചൂണ്ടിക്കാണിക്കുകയും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന് നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വളര്‍ന്നുവരുന്ന ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലായ ”ഇൻഡ് ഓസ് ഇ സി ടി എ യില്‍ ഒപ്പുവച്ചതെന്ന് വിശേഷിപ്പിച്ച ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി, ഈ കരാര്‍ ബന്ധങ്ങളുടെ വികസനങ്ങളില്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നും പറഞ്ഞു. വര്‍ദ്ധിച്ച വ്യാപാര-സാമ്പത്തിക സഹകരണത്തിന് പുറമെ, ജോലി, പഠനം, യാത്രാ അവസരങ്ങള്‍ എന്നിവയുടെ വിപുലീകരണത്തിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ഊഷ്മളവും അടുത്തതുമായ ബന്ധത്തെ ”ഇൻഡ് ഓസ് ഇ സി ടി എ കൂടുതല്‍ ആഴത്തിലാക്കുമെന്ന് മോറിസണ്‍ പറഞ്ഞു. രണ്ട് ചലനാത്മക പ്രാദേശിക സമ്പദ്വ്യവസ്ഥകളും സമാന ചിന്താഗതിക്കാരായ ജനാധിപത്യ രാജ്യങ്ങളും പരസ്പര ഗുണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ”ഏറ്റവും വലിയ വാതിലുകളില്‍ ഒന്ന്” ഇപ്പോള്‍ തുറന്നിരിക്കുന്നു എന്നതിന്റെ ശക്തമായ സൂചന ഇത് നമ്മുടെ വ്യാപാരങ്ങള്‍ക്ക് നല്‍കും. ജനാധിപത്യ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും വിതരണ ശൃംഖലകളുടെ സുരക്ഷയും പ്രതിരോധശേഷിയും ഉറപ്പാക്കുന്നുവെന്നു വ്യക്തമായ സന്ദേശവും ഇത് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ദൃഢതയെ കുറിച്ചുള്ള അഭിപ്രായം ഇന്ത്യന്‍, ഓസ്ട്രേലിയന്‍ മന്ത്രിമാരും പ്രകടിപ്പിച്ചു.
വളരുന്ന ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക വാണിജ്യ ബന്ധങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ സുസ്ഥിരതയ്ക്കും ദൃഢതയ്ക്കും അതിവേഗ വൈവിദ്ധ്യവല്‍ക്കരണത്തിനും ആഴമേറിയതുമാക്കുന്നതിനും കാരണമാകുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം ഉള്‍ക്കൊള്ളുന്ന ഇന്‍ഡൗസ്-ഇക്ട (ഇ.സി.ടി.എ), സന്തുലിതവും തുല്യവുമായ ഒരു വ്യാപാര കരാറാണ്. ഇത് ഇപ്പോള്‍ തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ളതും അടുത്തതും തന്ത്രപരവുമായ ബന്ധം കൂടുതല്‍ ഉറപ്പുള്ളതാക്കുകയൂം ചരക്ക് സേവനം എന്നിവയിലെ ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ പൊതുക്ഷേമം മെച്ചമാക്കുകയും ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യും.
Strengthening India-Australia economic and trade relations.
https://t.co/uPFd0sWvJM— Narendra Modi (@narendramodi) April 2, 2022
*********
-ND-
Strengthening India-Australia economic and trade relations.
— Narendra Modi (@narendramodi) April 2, 2022
https://t.co/uPFd0sWvJM