ഒമിക്റോണ്‍ തരംഗത്തിന്റെ പശ്ചാത്തലത്തിലും രാജ്യത്തെ പ്രതിരോധ കുത്തിവയ്പു പ്രവര്‍ത്തനങ്ങളുടെ സ്ഥിതിയും അവസ്ഥയും കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ നിവലിലെ സാഹചര്യവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയയുടെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു.
കൊവിഡ്-19-ന്റെ ആഗോള സാഹചര്യത്തെയും ഇന്ത്യയുടെ അവസ്ഥയെയും കുറിച്ചു യോഗത്തില്‍ സമഗ്ര അവതരണമുണ്ടായി. പ്രതിരോധ കുത്തിവയ്പിലെ ഇന്ത്യയുടെ നിരന്തര ശ്രമങ്ങളും സമീപകാലത്തെ കുതിച്ചുചാട്ടത്തിനിടയിലും ആശുപത്രിയില്‍ കഴിയേണ്ടി വന്ന രോഗികളുടെ എണ്ണം കുറഞ്ഞതിനും കുറഞ്ഞ തീവ്രതയ്ക്കും കുറഞ്ഞ മരണനിരക്കിനും സഹായിച്ചില്‍ വാക്സിന്റെ ഫലപ്രാപ്തി പ്രധാനമായെന്നു വിിലയിരുത്തി. കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വത്തിലുള്ള സജീവ ഇടപെടലുകളും സഹകരണപരമായ ശ്രമങ്ങളും അണുബാധയുടെ വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിച്ചു. ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര സഭ, ഐഎംഎഫ്, ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്നസ് എന്നിവയുടെ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയുടെ പകര്‍ച്ചവ്യാധി പ്രതികരണവും പ്രതിരോധ കുത്തിവയ്പു യത്നങ്ങളും പ്രശംസിക്കപ്പെട്ടിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
വാക്സിന് എടുക്കുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് എന്നിവര്‍ നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കൊവിഡുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തിനു പ്രധാനമന്ത്രി അടിവരയിടുകയും, കുത്തിവയ്പ് എടുക്കുന്നതിന് സമൂഹത്തില്‍ നിന്നുള്ള തുടര്‍ പിന്തുണയും വ്യക്തികളുടെ പങ്കാളിത്തവും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി, ആരോഗ്യ കുടുംബക്ഷേമ മന്ത്രി, ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി എന്നിവരും നിതി ആയോഗ് (ആരോഗ്യം) അംഗം ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Chaired a meeting to review the COVID-19 situation and vaccination drive across the nation. We are proud of our doctors, nurses and healthcare workers who have ensured stellar vaccination, which has helped in curtailing the spread of the infection. https://t.co/f5MNMx6dpV
— Narendra Modi (@narendramodi) March 9, 2022