പ്രസിഡന്റ് മാക്രോൺ,
ശ്രേഷ്ഠരേ ,
നമസ്ക്കാരം !
സമുദ്രങ്ങൾക്കായുള്ള ഈ സുപ്രധാന ആഗോള സംരംഭത്തിന് ഞാൻ പ്രസിഡന്റ് മാക്രോണിനെ അഭിനന്ദിക്കുന്നു.
ഇന്ത്യ എന്നും ഒരു സമുദ്ര നാഗരികതയാണ്.
നമ്മുടെ പ്രാചീന ഗ്രന്ഥങ്ങളും സാഹിത്യവും കടൽ ജീവികൾ ഉൾപ്പെടെയുള്ള സമുദ്രങ്ങളുടെ വരദാനങ്ങളെക്കുറിച്ച് പറയുന്നു.
ഇന്ന് നമ്മുടെ സുരക്ഷിതത്വവും സമൃദ്ധിയും സമുദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇന്ത്യയുടെ ”ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിൽ ” സമുദ്ര വിഭവങ്ങൾ ഒരു പ്രധാന സ്തംഭമായി ഉൾക്കൊള്ളുന്നു.
“ദേശീയ അധികാരപരിധിക്കപ്പുറമുള്ള ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഉയർന്ന അഭിലാഷ കൂട്ടായ്മയുടെ” ഫ്രഞ്ച് സംരംഭത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു
ഈ വർഷം നിയമപരമായി ഒരു അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിർമാർജനം ചെയ്യാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്
തീരപ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വൃത്തിയാക്കാൻ ഇന്ത്യ അടുത്തിടെ രാജ്യവ്യാപകമായി ബോധവൽക്കരണ പ്രചാരണം നടത്തി
ഏകദേശം 13 ടൺ പ്ലാസ്റ്റിക് മാലിന്യം മൂന്നുലക്ഷം യുവജനങ്ങൾ ശേഖരിച്ചു
കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കാൻ ഈ വർഷം 100 കപ്പൽ ദിനങ്ങൾ സംഭാവന ചെയ്യാനും ഞാൻ നമ്മുടെ നാവികസേനയോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് സംബന്ധിച്ചു് ഒരു ആഗോള സംരംഭം ആരംഭിക്കുന്നതിൽ ഫ്രാൻസിനൊപ്പം ചേരാൻ ഇന്ത്യയ്ക്ക് സന്തോഷമുണ്ട് .
നന്ദി, പ്രസിഡന്റ് മാക്രോൺ.
***