Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു.എസ്.വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും വാണിജ്യകാര്യ സെക്രട്ടറി പെന്നി പ്രിറ്റ്‌സ്‌കെറും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

യു.എസ്.വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും വാണിജ്യകാര്യ സെക്രട്ടറി പെന്നി പ്രിറ്റ്‌സ്‌കെറും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


യു.എസ്.വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും വാണിജ്യകാര്യ സെക്രട്ടറി പെന്നി പ്രിറ്റ്‌സ്‌കെറും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ഇന്നലെ ന്യൂഡെല്‍ഹിയില്‍ സമാപിച്ച രണ്ടാം ഇന്ത്യ-യു.എസ്. നയതന്ത്ര, വാണിജ്യ ചര്‍ച്ചകളെക്കുറിച്ച് ഇരുവരും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇക്കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി യു.എസ്. സന്ദര്‍ശിച്ചതുമുതല്‍ ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതി ചര്‍ച്ച ചെയ്തു. മേഖലാതല വികസനവുമായി ബന്ധപ്പെട്ട യു.എസിന്റെ കാഴ്ചപ്പാട് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.

പുതിയ മേഖലകളില്‍ സഹകരിക്കാന്‍ സാധിക്കുംവിധം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇന്ത്യയും യു.എസുമായുള്ള ബന്ധം മെച്ചപ്പെടുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി അറിയിച്ചു. ജൂണില്‍ ഉച്ചകോടിക്കിടെ പ്രസിഡന്റ് ഒബാമയുമായുള്ള ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ വിജയകരമായി നടപ്പാക്കപ്പെടുന്നതിലെ പുരോഗതി താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ചൈനയില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയില്‍ പ്രസിഡന്റ് ഒബാമയെ കാണാമെന്ന പ്രതീക്ഷയിലാണെന്നും പ്രധാനമന്ത്രി ഇരുവരെയും അറിയിച്ചു.