Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബൃഹത്തായ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി


നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബൃഹത്തായ    പ്രതിമ പൂർത്തിയാകുന്നതുവരെ, 2022 ജനുവരി 23-ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു : 

“രാഷ്ട്രം മുഴുവൻ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ, കരിങ്കല്ലിൽ നിർമ്മിച്ച അദ്ദേഹത്തിന്റെ ബൃഹത്തായ  പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന വിവരം പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്  അദ്ദേഹത്തോടുള്ള   ഇന്ത്യയുടെ കടപ്പാടിന്റെ പ്രതീകമായിരിക്കും. 

നേതാജി ബോസിന്റെ ബൃഹത്തായ പ്രതിമ പൂർത്തിയാകുന്നതുവരെ, അദ്ദേഹത്തിന്റെ ഒരു ഹോളോഗ്രാം പ്രതിമ അതേ സ്ഥലത്ത് ഉണ്ടായിരിക്കും. നേതാജിയുടെ ജന്മദിനമായ ജനുവരി 23ന് ഞാൻ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും.

 

 

***

***ND ****