തമിഴ്നാട് ഗവർണർ, ശ്രീ ആർ എൻ രവി, തമിഴ്നാട് മുഖ്യമന്ത്രി, ശ്രീ എം കെ സ്റ്റാലിൻ, ക്യാബിനറ്റ് മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ, മന്ത്രി സഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ എൽ മുരുകൻ, ഭാരതി പവാർ ജി തമിഴ്നാട് ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ , തമിഴ്നാട് നിയമസഭയിലെ അംഗങ്ങളേ !
തമിഴ്നാട്ടിലെ സഹോദരി സഹോദരന്മാരേ, വണക്കം! നിങ്ങൾക്കെല്ലാവർക്കും പൊങ്കൽ, മകരസംക്രാന്തി ആശംസകൾ അറിയിച്ചുകൊണ്ട് ഞാൻ ആരംഭിക്കട്ടെ. പ്രശസ്തമായ ഗാനത്തിൽ പറയുന്നതുപോലെ –
தை பிறந்தால் வழி பிறக்கும்
രണ്ട് പ്രത്യേക കാരണങ്ങളാലാണ് ഇന്ന് നാം ഒത്തുകൂടുന്നത്: 11 മെഡിക്കൽ കോളേജുകളുടെ ഉദ്ഘാടനം. കൂടാതെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും. അങ്ങനെ, നാം നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും നമ്മുടെ സംസ്കാരവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ ,
പഠനത്തിന് ഏറ്റവും ആവശ്യമുള്ള സ്ട്രീമുകളിൽ ഒന്നാണ് മെഡിക്കൽ വിദ്യാഭ്യാസം. ഇന്ത്യയിലെ ഡോക്ടർമാരുടെ കുറവിന്റെ പ്രശ്നം എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടത്ര ശ്രമങ്ങളുണ്ടായില്ല. ഒരുപക്ഷെ നിക്ഷിപ്ത താൽപ്പര്യങ്ങളും മുൻ സർക്കാരുകളെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ അനുവദിച്ചില്ല. കൂടാതെ, മെഡിക്കൽ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ഒരു പ്രശ്നമായി തുടർന്നു. ഞങ്ങൾ അധികാരമേറ്റതുമുതൽ, ഈ വിടവ് പരിഹരിക്കാൻ ഞങ്ങളുടെ സർക്കാർ പ്രവർത്തിച്ചു. 2014ൽ നമ്മുടെ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളാണുണ്ടായിരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഇത് 596 മെഡിക്കൽ കോളേജുകളായി ഉയർന്നു. 54 ശതമാനത്തിന്റെ വർധനവാണിത്. 2014-ൽ നമ്മുടെ രാജ്യത്തിന് ഏകദേശം 82,000 മെഡിക്കൽ അണ്ടർ ഗ്രാജുവേറ്റ്, ബിരുദാനന്തര സീറ്റുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇത് ഒരു ലക്ഷത്തി 48,000 സീറ്റുകളായി ഉയർന്നു. ഏകദേശം 80 ശതമാനത്തിന്റെ വർധനയാണിത്. 2014ൽ രാജ്യത്ത് ഏഴ് എയിംസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ 2014ന് ശേഷം എയിംസിന്റെ അംഗീകാരം ഇരുപത്തിരണ്ടായി ഉയർന്നു. അതേസമയം, മെഡിക്കൽ വിദ്യാഭ്യാസ മേഖല കൂടുതൽ സുതാര്യമാക്കുന്നതിന് വിവിധ പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളും ആശുപത്രികളും സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങൾ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഉദാരമാക്കി.
സുഹൃത്തുക്കളേ ,
ഒരു സംസ്ഥാനത്ത് 11 മെഡിക്കൽ കോളേജുകൾ ഒറ്റയടിക്ക് ഉദ്ഘാടനം ചെയ്യുന്നത് ഇതാദ്യമാണെന്ന് ഞാൻ മനസിലാക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിൽ ഒരേ സമയം 9 മെഡിക്കൽ കോളേജുകൾ ഞാൻ ഉദ്ഘാടനം ചെയ്തിരുന്നു. അതിനാൽ, ഞാൻ എന്റെ സ്വന്തം റെക്കോർഡ് തകർക്കാൻ പോകുന്നു. പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കേണ്ടത് പ്രധാനമാണ്. ആ വെളിച്ചത്തിൽ, ഉദ്ഘാടനം ചെയ്ത മെഡിക്കൽ കോളേജുകളിൽ രണ്ടെണ്ണം രാമനാഥപുരത്തും വിരുദുനഗറിലും അഭിലഷണീയമായ ജില്ലകളാണെന്നത് നല്ലതാണ്. വികസനത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ജില്ലകളാണിത്. ഒരു കോളേജ് നീലഗിരിയിലെ മലയോര ജില്ലയിലാണ്.
സുഹൃത്തുക്കളേ ,
ജീവിതത്തിലൊരിക്കലുണ്ടാകുന്ന കോവിഡ്-19 പകർച്ചവ്യാധി ആരോഗ്യമേഖലയുടെ പ്രാധാന്യം വീണ്ടും ഉറപ്പിച്ചു. ആരോഗ്യ സംരക്ഷണത്തിൽ നിക്ഷേപം നടത്തുന്ന സമൂഹങ്ങളുടേതായിരിക്കും ഭാവി. ഈ മേഖലയിൽ കേന്ദ്ര ഗവൺമെന്റ് നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആയുഷ്മാൻ ഭാരതിന് നന്ദി, പാവപ്പെട്ടവർക്ക് ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ലഭ്യമാണ്. കാൽമുട്ട് മാറ്റിവയ്ക്കൽ സ്റ്റെന്റുകളുടെയും വില നിലവിലുള്ളതിന്റെ മൂന്നിലൊന്നായി മാറി. പിഎം-ജൻ ഔഷധി യോജന മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിൽ വിപ്ലവം സൃഷ്ടിച്ചു. ഇന്ത്യയിൽ ഇത്തരം 8000 സ്റ്റോറുകൾ ഉണ്ട്. ദരിദ്രരെയും ഇടത്തരക്കാരെയും ഈ പദ്ധതി പ്രത്യേകിച്ചും സഹായിച്ചിട്ടുണ്ട്. മരുന്നിനായി ചിലവഴിക്കുന്ന പണം ഗണ്യമായി കുറഞ്ഞു. സ്ത്രീകൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിന്, ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിനുകൾ നൽകുന്നുണ്ട്. ഈ പദ്ധതി പൂർണമായും പ്രയോജനപ്പെടുത്താൻ ഞാൻ തമിഴ്നാട്ടിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് അടിസ്ഥാന സൗകര്യ മിഷൻ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെയും ആരോഗ്യ ഗവേഷണത്തിലെയും നിർണായക വിടവുകൾ പ്രത്യേകിച്ച് ജില്ലാ തലത്തിൽ പരിഹരിക്കാൻ ലക്ഷ്യമിടുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തമിഴ്നാടിന് മൂവായിരം കോടിയിലധികം രൂപയുടെ സഹായം നൽകും. സംസ്ഥാനത്തുടനീളം അർബൻ ഹെൽത്ത് & വെൽനസ് സെന്ററുകൾ, ജില്ലാ പബ്ലിക് ഹെൽത്ത് ലാബുകൾ, ക്രിട്ടിക്കൽ കെയർ ബ്ലോക്കുകൾ എന്നിവ സ്ഥാപിക്കുന്നതിന് ഇത് സഹായിക്കും. തമിഴ്നാട്ടിലെ ജനങ്ങൾക്ക് ഇതുവഴിയുള്ള നേട്ടം വളരെ വലുതായിരിക്കും.
സുഹൃത്തുക്കളേ ,
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കെട്ടിടം തമിഴ് പഠനത്തെ കൂടുതൽ ജനകീയമാക്കും. ഇത് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വിശാലമായ ക്യാൻവാസ് നൽകും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് വിവിധ ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യാൻ ഉദ്ദേശിക്കുന്നതായി എന്നോട് പറയപ്പെടുന്നു. ഇതൊരു നല്ല നടപടിയാണ്. തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും സമൃദ്ധിയിൽ ഞാൻ എന്നും ആകൃഷ്ടനായിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴിൽ ഐക്യരാഷ്ട്രസഭയിൽ കുറച്ച് വാക്കുകൾ സംസാരിക്കാൻ അവസരം ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്ന്. പുരാതന കാലത്തെ സമ്പന്നമായ സമൂഹത്തിലേക്കും സംസ്കാരത്തിലേക്കും നമ്മുടെ ജാലകമാണ് സംഗമം ക്ലാസിക്കുകൾ. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ തമിഴ് പഠനത്തിൽ ‘സുബ്രഹ്മണ്യ ഭാരതി ചെയർ’ സ്ഥാപിച്ചതിന്റെ ബഹുമതിയും നമ്മുടെ സർക്കാരിന് ലഭിച്ചു. എന്റെ പാർലമെന്റ് മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ഇത് തമിഴിനെക്കുറിച്ച് കൂടുതൽ ഔല്സുക്യം ജനിപ്പിക്കും. ഗുജറാത്തി ഭാഷയിൽ തിരുക്കുറൾ വിവർത്തനം ചെയ്തപ്പോൾ, ഈ കാലാതീതമായ കൃതിയുടെ സമ്പന്നമായ ചിന്തകൾ ഗുജറാത്തിലെ ജനങ്ങളുമായി ബന്ധപ്പെടുമെന്നും പുരാതന തമിഴ് സാഹിത്യത്തിൽ കൂടുതൽ താൽപ്പര്യം ജനിപ്പിക്കുമെന്നും എനിക്കറിയാമായിരുന്നു.
സുഹൃത്തുക്കളേ ,
ഞങ്ങളുടെ ദേശീയ വിദ്യാഭ്യാസ നയം 2020-ൽ ഇന്ത്യൻ ഭാഷകളുടെയും ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങളുടെയും പ്രോത്സാഹനത്തിന് ഞങ്ങൾ വലിയ ഊന്നൽ നൽകിയിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിൽ സെക്കൻഡറി തലത്തിലോ മധ്യ തലത്തിലോ തമിഴ് ഒരു ക്ലാസിക്കൽ ഭാഷയായി പഠിക്കാം. ഭാഷാ-സംഗമത്തിലെ ഭാഷകളിൽ ഒന്നാണ് തമിഴ്, അവിടെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഓഡിയോയിലും വീഡിയോകളിലും വിവിധ ഇന്ത്യൻ ഭാഷകളിലുള്ള 100 വാക്യങ്ങൾ പരിചിതമാണ്. ഭാരതവാണി പദ്ധതിക്ക് കീഴിൽ തമിഴിലെ ഏറ്റവും വലിയ ഇ-ഉള്ളടക്കം ഡിജിറ്റൈസ് ചെയ്തു.
സുഹൃത്തുക്കളേ ,
സ്കൂളുകളിൽ മാതൃഭാഷയിലും പ്രാദേശിക ഭാഷകളിലും വിദ്യാഭ്യാസം നൽകുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. എഞ്ചിനീയറിംഗ് പോലുള്ള സാങ്കേതിക കോഴ്സുകൾ ഇന്ത്യൻ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ ഞങ്ങളുടെ ഗവൺമെന്റ് ആരംഭിച്ചിട്ടുണ്ട്. മിടുക്കരായ നിരവധി എഞ്ചിനീയർമാരെ തമിഴ്നാട് സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ പലരും മികച്ച ആഗോള സാങ്കേതിക, ബിസിനസ്സ് നേതാക്കളായി മാറിയിരിക്കുന്നു. സ്ടെം കോഴ്സുകളിൽ തമിഴ് ഭാഷാ ഉള്ളടക്കം വികസിപ്പിക്കാൻ സഹായിക്കാൻ കഴിവുള്ള ഈ തമിഴ് പ്രവാസിയോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഇംഗ്ലീഷ് ഭാഷാ ഓൺലൈൻ കോഴ്സുകൾ തമിഴ് ഉൾപ്പെടെ പന്ത്രണ്ട് വ്യത്യസ്ത ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനായി ഞങ്ങൾ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഭാഷാ വിവർത്തന ഉപകരണവും വികസിപ്പിക്കുന്നു.
സുഹൃത്തുക്കളേ ,
ഇന്ത്യയുടെ വൈവിധ്യമാണ് നമ്മുടെ ശക്തി. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് നാനാത്വത്തിൽ ഏകത്വത്തിന്റെ മനോഭാവം വർദ്ധിപ്പിക്കാനും നമ്മുടെ ജനങ്ങളെ കൂടുതൽ അടുപ്പിക്കാനും ശ്രമിക്കുന്നു. ഹരിദ്വാറിലെ ഒരു കൊച്ചുകുട്ടി തിരുവള്ളുവർ പ്രതിമ കാണുകയും അദ്ദേഹത്തിന്റെ മഹത്വം അറിയുകയും ചെയ്യുമ്പോൾ, ഏക് ഭാരത് ശ്രേഷ്ഠഭാരതത്തിന്റെ ഒരു വിത്ത് ഇളം മനസ്സിൽ പതിക്കുന്നു. ഹരിയാനയിൽ നിന്നുള്ള ഒരു കുട്ടി കന്യാകുമാരിയിലെ പാറ സ്മാരകം സന്ദർശിക്കുമ്പോൾ സമാനമായ ഒരു ചൈതന്യം കാണുന്നു. തമിഴ്നാട്ടിൽ നിന്നോ കേരളത്തിൽ നിന്നോ ഉള്ള കുട്ടികൾ വീർബാൽ ദിവസിനെക്കുറിച്ച് പഠിക്കുമ്പോൾ, അവർ സാഹിബ്സാദുകളുടെ ജീവിതവും സന്ദേശവുമായി ബന്ധപ്പെടുന്നു. സ്വന്തം ജീവിതം ബലിയർപ്പിച്ച ഈ മണ്ണിന്റെ മഹത്തായ പുത്രന്മാർ ഒരിക്കലും തങ്ങളുടെ ആദർശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്തവരാണ്. നമുക്ക് മറ്റ് സംസ്കാരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്താം. നിങ്ങൾ അത് ആസ്വദിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.
സുഹൃത്തുക്കളേ ,
ഞാൻ അവസാനിപ്പിക്കുന്നതിന് മുമ്പ്, എല്ലാ കോവിഡ് -19 സംബന്ധിയായ പ്രോട്ടോക്കോളുകളും പ്രത്യേകിച്ച് അച്ചടക്കം പിന്തുടരാൻ എല്ലാവരോടും അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, 15 മുതൽ 18 വരെ വയസ്സ് വിഭാഗത്തിലെ യുവാക്കൾക്ക് അവരുടെ ഡോസ് ലഭിച്ചുതുടങ്ങി. പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ട മുൻകരുതൽ ഡോസും ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷൻ എടുക്കാൻ അർഹരായ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു.
സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നീ മന്ത്രങ്ങളാൽ നയിക്കപ്പെടുന്ന, 135 കോടി ഇന്ത്യക്കാരുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. മഹാമാരിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് നമ്മുടെ എല്ലാ രാജ്യക്കാർക്കും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. നമ്മുടെ സമ്പന്നമായ സംസ്കാരത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് വരും തലമുറകൾക്കായി അമൃത് കാലത്തിന്റെ അടിത്തറ കെട്ടിപ്പടുക്കേണ്ടതുണ്ട്. എല്ലാവർക്കും ഒരിക്കൽ കൂടി പൊങ്കൽ ആശംസകൾ. അത് നമുക്കെല്ലാവർക്കും സമാധാനവും സമൃദ്ധിയും നൽകട്ടെ.
വണക്കം.
നന്ദി.
Augmenting health infrastructure & celebrating culture of Tamil Nadu. https://t.co/a3BoaJzmjK
— Narendra Modi (@narendramodi) January 12, 2022
In 2014, our country had 387 medical colleges.
— PMO India (@PMOIndia) January 12, 2022
In last seven years only, this number has gone up to 596 medical colleges.
This is an increase of 54%: PM @narendramodi
In 2014, our country had around 82 thousand medical Under Graduate and Post Graduate seats.
— PMO India (@PMOIndia) January 12, 2022
In last seven years, this number has gone up to around 1 lakh 48 thousand seats.
This is an increase of about 80%: PM @narendramodi
In 2014, there were only seven AIIMS in the country.
— PMO India (@PMOIndia) January 12, 2022
But after 2014, the number of AIIMS approved has increased to 22.
At the same time, various reforms have been undertaken to make the medical education sector more transparent: PM @narendramodi
The once in a lifetime COVID-19 pandemic has reaffirmed the importance of the health sector.
— PMO India (@PMOIndia) January 12, 2022
The future will belong to societies which invest in healthcare: PM @narendramodi
The Government of India has brought many reforms in the sector.
— PMO India (@PMOIndia) January 12, 2022
Thanks to Ayushman Bharat, the poor have access to top quality and affordable healthcare.
The cost of knee implants and stents have become one third of what it was: PM @narendramodi
In the coming years I envision India as being the go-to destination for quality and affordable care.
— PMO India (@PMOIndia) January 12, 2022
India has everything needed to be a hub for medical tourism. I say this based on the skills of our doctors.
I urge the medical fraternity to look at telemedicine as well: PM
I have always been fascinated by the richness of the Tamil language and culture.
— PMO India (@PMOIndia) January 12, 2022
One of the happiest moments of my life was when I got a chance to speak a few words in the world’s oldest language, Tamil, at the United Nations: PM @narendramodi
Our Government also had the honour of setting up 'Subramania Bharati Chair' on Tamil Studies at Banaras Hindu University.
— PMO India (@PMOIndia) January 12, 2022
Located in my Parliamentary constituency, this will drive greater curiosity about Tamil: PM @narendramodi
‘Ek Bharat, Shreshtha Bharat’ seeks to enhance the spirit of unity in diversity and bring our people closer.
— PMO India (@PMOIndia) January 12, 2022
When a young child in Haridwar sees a Thiruvalluvar statue and finds out about his greatness, a seed of 'Ek Bharat, Shreshtha Bharat' is laid in a young mind: PM