സിംഗപ്പൂര്‍ ഉപ പ്രധാനമന്ത്രി ശ്രീ. ധര്മ്മന് ഷണ്മുഖരത്നം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. സിംഗപ്പൂര്‍ മുന്‍ പ്രസിഡന്റ് എസ്.ആര്. നാഥന്റെ വിയോഗത്തിലുള്ള അനുശോചനം പ്രധാനമന്ത്രി സിംഗപ്പൂര്‍ ജനങ്ങളെ അറിയിച്ചു. സിംഗപ്പൂരിന് അതിന്റെ മഹത്തായ പുത്രന്മാരിലൊരാളെയാണ് നഷ്ടമായിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റികള്‍, നൈപുണ്യ വികസനം തുടങ്ങി നിരവധി മേഖലകളിലെ ഉഭയകക്ഷി സംരംഭങ്ങളുടെ തല്സ്ഥതിയെ കുറിച്ച് ശ്രീ. ഷണ്മുഖരത്നം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
2015 നവംബറില്‍ താന്‍ നടത്തിയ വിജയകരമായ സിംഗപ്പൂര്‍ സന്ദര്‍ശന വേളയില്‍ ഉഭയകക്ഷി ബന്ധത്തെ തന്ത്രപ്രധാന പങ്കാളിത്ത തലത്തിലേയ്ക്ക് ഉയര്‍ത്തിയതിനെ അനുസ്മരിച്ചുകൊണ്ട്, സമീപ ഭാവിയില്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീന്‍ സീന്‍ ലൂംഗിന്റെ ഇന്ത്യ സന്ദര്‍ശനം ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Mr. Tharman Shanmugaratnam, Deputy Prime Minister of Singapore calls on PM @narendramodi.
— PMO India (@PMOIndia) August 26, 2016
via NMApp pic.twitter.com/8sZIYlRpWH