Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് നിക്ഷേപകരോട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം

ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് നിക്ഷേപകരോട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം


വേദിയിലിരിക്കുന്ന അധ്യക്ഷന്‍, ധനമന്ത്രി, ധനകാര്യ സഹമന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, നബാര്‍ഡ് ചെയര്‍മാന്‍, ചെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ, രാജ്യത്തെ പ്രമുഖ ബാങ്കിംങ് ഗ്രൂപ്പുകളെ, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, എംപിമാരെ, എംഎല്‍എ മാരെ, വിവിധ സംസ്ഥാനങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ സന്നിഹിതരായിരിക്കുന്ന നിക്ഷേപകരെ, സഹോദരി സഹോദരന്മാരെ,

ഇന്ന് രാജ്യത്തെ ബാങ്കിംങ് മേഖലയെയും കോടിക്കണക്കിന് ബാങ്ക് നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസമാണ്. പതിറ്റാണ്ടുകളായി പരിഹരിക്കാനാവാതെ കിടന്ന ഒരു പ്രശ്‌നം പരിഹരിച്ചപ്പോള്‍ അതിനു സാക്ഷ്യം വഹിച്ച ദിനമാണ് ഇത്.  നിക്ഷേപകരുടെ മനസുമായി  ഒന്നു ചേരുന്ന നിക്ഷേപകര്‍ ആദ്യം എന്ന പേരിലുള്ള ഈ പരിപാടിയുടെ  പേരുതന്നെ വളരെ യോജിച്ചതാണ്.  കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കടക്കെണിയിലായ ബാങ്കുകളിലെ ഏകദേശം ഒരു ലക്ഷത്തോളം നിക്ഷേപകര്‍ക്ക് അവരുടെ പണം തിരികെ ലഭിച്ചു കഴിഞ്ഞു. ഇതെല്ലാം കൂടി 1300 കോടി രൂപയിലും അദികം വരും ഇത്. ഈ പരിപാടി കഴിഞ്ഞാലുടന്‍ ഏകദേശം മൂന്നു ലക്ഷത്തിലധികം അക്കൗണ്ട് ഉടമകള്‍ക്കു കൂടി അവരുടെ നിക്ഷേപ തുക തിരികെ ലഭിക്കും. ഇതൊരു ചെറിയ കാര്യമല്ല. ഇന്ന് നമ്മുടെ മാധ്യ സുഹൃത്തുക്കളോട് ഒരു അഭ്യര്‍ത്ഥന നടത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാം ശുചിത്വ പ്രചാരണ പരിപാടി തുടങ്ങിയപ്പോള്‍ ഞാന്‍ മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. അവര്‍ നമ്മെ സഹായിച്ചുകൊണ്ടിരുന്നു. ഇന്ന് ഞാന്‍ അവരോട് വീണ്ടും സഹായം അഭ്യര്‍ത്ഥിക്കുകയാണ്. ഒരു ബാങ്ക് തകരുമ്പോള്‍ അത് എല്ലാ ടിവികളിലും പത്രങ്ങളിലും കുറെ  ദിവസങ്ങളിലേയ്ക്ക്  തലക്കെട്ടാകും, വാര്‍ത്തയാകും. അത് സ്വാഭാവികമാണ്. കാരണം സംഭവത്തിന്റെ സ്വഭാവം അതാണ്. ഇന്ന് വലിയ ഒരു പരിഷ്‌കാരം നടപ്പില്‍ വന്നിരിക്കുകയാണ്. രാജ്യത്ത് അതി ശക്തമായ ഒരു സംവിധാനം ആരംഭിച്ചിരിക്കുകയാണ്. നിക്ഷേപകര്‍ക്ക് അവരുടെ പണം തിരികെ ലഭിക്കുന്നു. ഇത് സമഗ്രമായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യണം. മോദി അതു ചെയ്തതു കൊണ്ടല്ല, മറിച്ച് ഇത് നിക്ഷേപകരില്‍ ആത്മവിശ്വാസം നിറയ്ക്കും എന്നതിനാലാണ്. പലപ്പോഴും തെറ്റായ തീരുമാനങ്ങളോ നയങ്ങളോ മൂലമാണ്  ബാങ്ക് തകരുന്നത്, പക്ഷെ അതുമൂലം നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ല. അത് സുരക്ഷിതമാണ്. ഈ സന്ദേശം രാജ്യത്തെ നിക്ഷേപകരില്‍ ആത്മവിശ്വാസം നിറയ്ക്കും. ബാങ്കിംങ് സംവിധാനത്തില്‍ വിശ്വാസം ഉണ്ടായിരിക്കും.ഇതാണ് പ്രധാനം.

സഹോദരി സഹോദരന്മാരെ,

ഏതു രാജ്യത്തിനും ഈ പ്രശ്‌നം വഷളാകുന്നതിനു മുമ്പ് തന്നെ പരിഹരിക്കാവുന്നതേയുള്ളു. അതിന് യഥാസമയത്തു തീരുമാനം എടുക്കണം. എന്നാല്‍ നമുക്കറിയാം അനേകം വര്‍ഷങ്ങളായി നാം ഈ പ്രശ്‌നത്തെ ഒഴിവാക്കുകയായിരുന്നു, അതിനെ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. പക്ഷെ  പ്രശ്‌നങ്ങള്‍ ഒഴിവാക്കുക എന്നതിനെക്കാള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതിനാണ് പുതിയ ഇന്ത്യ ഊന്നല്‍ നല്‍കുന്നത്. നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടാകും,  ഒരു ബാങ്ക് കടക്കെണിയാലാകുമ്പോള്‍ നിക്ഷേപകര്‍ക്ക്  പിന്നെ പണം തിരികെ ലഭിക്കുക എന്നത് വളെ ബുദ്ധിമുട്ടാണ്. അവര്‍ക്ക് നേരിടേണ്ടി വരുന്നത് നിരവധി പ്രശ്‌നങ്ങളാണ്. പിന്നെ അവിടെ ബഹളം തുടങ്ങും, അതു സ്വാഭാവികവുമാണ്. ബാങ്കിനെ പൂര്‍ണമായി  വിശ്വാസിച്ചാണ് ഒരാള്‍ തന്റെ സമ്പാദ്യമത്രയും ബാങ്കില്‍ നിക്ഷേപിക്കുന്നത്. നമ്മുടെ ഇടത്തരം കുടംബംങ്ങളുടെ ഏക ആശ്രയവും ബാങ്കുകളാണ്. പ്രത്യേകിച്ച് നിശ്ചിത ശമ്പളം മാത്രം മവരുമാനമുള്ളവര്‍ക്ക്. എന്നാല്‍ ഏതാനും പേര്‍ സ്വീകരിക്കുന്ന തെറ്റായ തീരുമാനങ്ങളുടെ ഫലമായി ഏതെങ്കിലും ബാങ്ക് തകര്‍ന്നാല്‍ അത് മൂലം ആ ബാങ്കിനെ വിശ്വസിച്ച് പണം നിക്ഷേപിച്ച കുടംബങ്ങളുടെ ജീവിതവും ആ പണത്തിനൊപ്പം തകരുന്നു.പിന്നെ അവരുടെ ജീവിതം ഇരുളിലാണ്. കോളജുകളില്‍ പഠിക്കുന്ന അവരുടെ മക്കള്‍ക്ക് എവിടെ നിന്ന് ഫീസ് കൊടുക്കും. അവരുടെ പെണ്‍മക്കളുടെ വിവിഹത്തിന് എവിടെ നിന്ന് പണം കണ്ടെത്തും. അവരുടെ കുടുംബത്തിലെ പ്രായമായവരുടെ ചികിത്സയ്ക്ക് എവിടെ നിന്ന് പണം ലഭിക്കും. കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്ന സന്ദര്‍ഭത്തില്‍,  അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെ   എങ്ങിനെ അഭിമുഖീകരിച്ചു എന്ന് ഒരു സഹോദരി വിവരിക്കുകയുണ്ടായി. മുമ്പ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലായിരുന്നു. തകര്‍ന്ന ബാങ്കുകളില്‍ നിന്ന് പണം തിരികെ ലഭിക്കാന്‍ നേരത്തെ വര്‍ഷങ്ങളുടെ കാലതാമസം വേണ്ടിവന്നിരുന്നു.  നമ്മുടെ പാവപ്പെട്ട സഹോദരീ സഹോദരന്മാരും ഇടത്തരം കുടുംബങ്ങളിലെ കുടുംബനാഥന്മാരും ഈ സാഹചര്യം പതിറ്റാണ്ടുകളായി അനുഭവിക്കുകയായിരുന്നു. സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ ഈ പ്രശ്‌നം കൂടുതല്‍ വഷളായിരുന്നു. വിവിധ നഗരങ്ങളില്‍, ഈ പരിപാടിയുമായി സഹകരിക്കുന്നവര്‍ക്ക് ഇതിന്റെ വേദന നന്നായി മനസിലാകും.നമ്മുടെ ഗവണ്‍മെന്റ് തീരുമാനങ്ങള്‍ സ്വീകരിച്ചു. പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി, സാഹചര്യങ്ങളെ മാറ്റുന്നതിന് നിയമങ്ങള്‍ ഭേദഗതി ചെയ്തു. ഈ തീരുമാനങ്ങളുടെ ഫലമാണ് ഇന്നത്തെ ഈ പരിപാടി. വളരെ കൃത്യമായി ഓര്‍മ്മിക്കുന്നു, ഞാന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ബാങ്കില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ആളുകള്‍ നമ്മെ പിടി കൂടും.  തീരുമാനം എടുത്തത് കേന്ദ്ര ഗവണ്‍മെന്റ് ആയാലും നിര്‍ദ്ദിഷ്ട ബാങ്ക് ആയാലും മുഖ്യമന്ത്രി ബലിയാടാകും. അവരുടെ പണത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ അവര്‍ നമ്മളോട് കേണപേക്ഷിക്കും. അവര്‍ക്ക് അതിനല്ലേ സാധിക്കൂ. പരമാവധി കുടംബങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് നിക്ഷേപ ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കണമെന്ന്  അന്ന് ഞാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചതാണ് . പക്ഷെ അവര്‍ എന്റെ അഭ്യര്‍ത്ഥന ചെവിക്കൊണ്ടില്ല. അവര്‍ ഒന്നും ചെയ്തില്ല. എന്നാല്‍ ജനം എന്നെ ഇങ്ങോട്ട,് കേന്ദ്രത്തിലേയ്ക്ക് അയച്ചു. ഇതാ ഞാന്‍ ഇതു ചെയ്യുന്നു.

സുഹൃത്തുക്കളെ,

നമ്മുടെ രാജ്യത്ത് ബാങ്ക് നിക്ഷേപകര്‍ക്കുള്ള ഇന്‍ഷുറന്‍സ് നടപടികള്‍ വികസിച്ചത് 1960 കളിലാണ്. ഇപ്പോള്‍ ഏതാണ്ട് 60 വര്‍ഷം കഴിഞ്ഞു. നേരത്തെ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയക്ക് 50000 രൂപയ്ക്കു മാത്രമായിരുന്നു ഉറപ്പ് ലഭിച്ചിരുന്നത്. പിന്നീട് അത് ഒരു ലക്ഷമാക്കി.  അതും ബാങ്ക് പൊട്ടിയാല്‍ നിക്ഷേപകന് പരമാവധി ഒരു ലക്ഷം രൂപയേ ലഭിക്കൂ. അതിനും ഉറപ്പില്ല. കാരണം അത് അവര്‍ക്ക് പണം ലഭിക്കുന്ന മുറയ്‌ക്കേ നല്‍കൂ. കഴിഞ്ഞ 8-10 വര്‍ഷമായി ഇത് പരിഹരിക്കാതെ കിടക്കുകയായിരുന്നു. അതിനു സമയപരിധി ഇല്ലായിരുന്നു. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഗണിച്ച് ഈ ഗവണ്‍മെന്റ് ഈ തുക ഒരു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. അതായത് ഏതെങ്കിലും ബാങ്ക് ഇന്ന കടക്കെണിയാലായില്‍ നിക്ഷേപകര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ തിരികെ ലഭിക്കും. ഈ ക്രമീകരണത്തിലൂടെ 98 ശതമാനം നിക്ഷേപകരുടെയും അക്കൗണ്ടുകള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെട്ടു.  ശേഷിക്കുന്നത് കേവലം 2 ശതമാനം മാത്രമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ 98 ശതമാനം നിക്ഷേപകരുടെയും പണം സുരക്ഷിതമാക്കി. നിക്ഷേപകരുടെ എണ്ണവും കൂടുതലാണ് .  ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം, അമൃത് മഹോത്സവമായി  ആഘോഷിക്കുകയാണ്. ഈ തീരുമാനത്തോടു കൂടി 76 ലക്ഷം കോടി രൂപ പൂര്‍ണമായി ഇന്‍ഷുര്‍ ചെയ്യപ്പെട്ടിരിക്കുന്നു.  വികസിത രാജ്യങ്ങളില്‍ പോലും ഇത്തരത്തില്‍ ഒരു സമഗ്ര സുരക്ഷാ സംവിധാനം ഇല്ല.

സുഹൃത്തുക്കളെ,

നിയമ ഭേദഗതിയിലൂടെ ഒരു പ്രശ്‌നം കൂടി പരിഹരിക്കാന്‍ നാം ശ്രമിച്ചു. മുമ്പ് തിരിച്ചടവിന് പരിധി ഇല്ലായിരുന്നു. ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് അത് 90 ദിവസം നിര്‍ബന്ധമാക്കി. അതായത് മൂന്നു മാസം. നാം കൂടുതല്‍ ഭാരങ്ങള്‍ ചുമലില്‍ കയറ്റുന്നു. അതിനു കാരണം ഈ രാജ്യത്തെ പാവപ്പെട്ടവരോടും ഇടത്തരക്കോരോടും നമുക്ക് കരുതലുണ്ട്. ഇതിനര്‍ത്ഥം ബാങ്ക് ദുര്‍ബലമാകുമ്പോള്‍ അല്ലെങ്കില്‍ പാപ്പരത്വത്തിലേയ്ക്കു നീങ്ങുമ്പോള്‍ നിക്ഷോപകര്‍ക്ക് 90 ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ പണം തിരികെ ലഭിക്കുന്നു. ഈ നിയമ ഭേദഗതിയിലൂടെ ആയിരക്കണക്കിനു നിക്ഷേപകരുടെ പരാതികള്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടും എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,

പണ്ഡിതരും ബുദ്ധിമാന്മാരുമായ ആളുകളും സാമ്പത്തിക വിദഗ്ധരും കാര്യങ്ങള്‍ അവരുടെതായ രീതിയില്‍ വിശദീകരിക്കും. എന്നാല്‍ ഞാന്‍ എന്റെതായ ലളിതമായ ഭാഷയില്‍ പറയും. എല്ലാ രാജ്യങ്ങളും പുരോഗതി ആഗ്രഹിക്കുന്നു. എന്നാല്‍ നാം ഒരു കാര്യം ഓര്‍മ്മിക്കണം,ഏതൊരു രാജ്യത്തിന്റെയും പുരോഗതിയില്‍ ബൃഹത്തായ പങ്ക് ബാങ്കുകള്‍ക്കുണ്ട്. ബാങ്കുകളുടെ വളര്‍ച്ച പോലെ തന്നെ പ്രധാനമാണ്  നിക്ഷേപകരുടെ പണത്തിന്റെ  സുരക്ഷയും. ബാങ്കുകളെ രക്ഷിക്കണമെങ്കില്‍ നിക്ഷേപകര്‍ സംരക്ഷിക്കപ്പെടണം. ഇതു നടപ്പിലാക്കിയതു വഴി നാം ബാങ്കുകളെ രക്ഷിച്ചു ഒപ്പം നിക്ഷേപകരെയും. നമ്മുടെ ബാങ്കുകള്‍ നമ്മുടെ നിക്ഷേപകര്‍ക്കും രാജ്യത്തിനും വിശ്വാസത്തിന്റെ ദീപസ്തംഭമാണ്. അതിനാല്‍ ഈ വിശ്വാസം ബലപ്പെടുത്തുന്നതിന് നാം നിരന്തരമായ പരിശ്രമങ്ങള്‍ നടത്തുന്നു. വര്‍ഷങ്ങളായി നിരവധി ചെറിയ പൊതു മേഖലാ ബാങ്കുകളുടെ സുതാര്യതയും ശേഷിയും, അവയെ വലിയ ബാങ്കുകളില്‍  ലയിപ്പിച്ചുകൊണ്ട് ശാക്തീകരിക്കുവാന്‍ നമുക്കു കഴിഞ്ഞു. റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളുടെ മേല്‍നോട്ടം വഹിക്കുമ്പോള്‍ അതു നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നു. പുതിയ മന്ത്രാലയം രൂപീകരിച്ചുകൊണ്ട് പുതിയ സഹകരണ സംവിധാനം നാം സൃഷ്ടിച്ചിരിക്കുകയാണ്. ലക്ഷ്യം സഹകരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക എന്നതാണ്. സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണത്തോടെ സഹകരണ ബാഹ്കുകള്‍ കൂടുതലായി ശാക്തീകരിക്കപ്പെടും.

സുഹൃത്തുക്കളെ,

ബാങ്കുകള്‍ പണമുള്ളവര്‍ക്കു വേണ്ടി മാത്രമാണ് എന്ന് പതിറ്റാണ്ടുകളായി രാജ്യത്ത് ഒരു ധാരണ ഉണ്ടായിരുന്നു.  അത് പണക്കാരുടെ ഭവനമായിരുന്നു. കൂടുതല്‍ പണം ഉള്ളവര്‍ അതു നിക്ഷേപിക്കും. വലിയ വ്യവസായികള്‍ക്ക് അത് എളുപ്പത്തില്‍ ലഭിക്കും, കൂടുതല്‍ വായ്പകളും. പെന്‍ഷനും ഇന്‍ഷുറന്‍സും പണമുള്ളവര്‍ക്കുള്ളതാണ് എന്നും കരുതപ്പെട്ടിരുന്നു. ഇത് ലോകത്തിലെ വലിയ ജനാധിപത്യരാജ്യത്തിനു ഭൂഷണമല്ല.ഈ സംവിധാനവും ഈ ചിന്തയും ശരിയല്ല. ഇതു മാറ്റാനാണ് നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് കൃഷിക്കാര്‍, ചെറുകിട കച്ചവടക്കാര്‍, കാര്‍ഷക തൊവിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, വീടുകളിലെ  കൂലിവേലക്കാര്‍ എന്നിവരെല്ലാം പെന്‍ഷന്‍ സൗകര്യങ്ങളുമായി ബന്ധക്കപ്പെട്ടിരിക്കുന്നു. ഇന്ന് രാജ്യത്തെ കോടിക്കണക്കിനു പാവപ്പെട്ടവര്‍ക്കു പോലും  രണ്ടു ലക്ഷം രൂപവരെയ്ക്കും അപകട ഇന്‍ഷുറന്‍സു ലഭിക്കാന്‍ അര്‍ഹത ഉണ്ട്.  പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബിമ യോജന,  പ്രധാന്‍ മന്ത്രി സുരക്ഷ ബിമ യോജന എന്നിവയില്‍ നിന്നും  രാജ്യത്തെ 37 കോടി സാധാരണക്കാര്‍ക്ക് സംരക്ഷ ഉറപ്പാക്കിയിരിക്കുന്നു. ഇപ്പോഴാണ്  രാജ്യത്തെ ബാങ്കിംങ് സാമ്പത്തിക മേഖലകള്‍ യഥാര്‍ത്ഥത്തില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടത്.
സുഹൃത്തുക്കളെ,
ബാങ്ക് അക്കൗണ്ടു തുറക്കുക എന്നതു മാത്രമായിരുന്നില്ല നമ്മുടെ രാജ്യത്തെ പ്രശ്‌നം, മറിച്ച് വിദൂരഗ്രാമങ്ങളില്‍ ബാങ്കിംങ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതായിരുന്നു. ഇന്ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും തന്നെ ബാങ്ക് ശാഖകള്‍ ഉണ്ട്്. അല്ലെങ്കില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ബാങ്ക്് പ്രതിനിധി ഉണ്ട്. രാജ്യത്ത് ഇന്ന് 8.5 ലക്ഷം ബാങ്ക് ടച്ച് പോയിന്റുകളും ഉണ്ട്. ഡിജിറ്റല്‍ ഇന്ത്യ വഴി നമ്മള്‍ രാജ്യത്തെ ബാങ്കിംങ് മേഖലയെ പുതിയ ഉയരങ്ങളില്‍ എത്തിച്ചിരിക്കുന്നു. ഇന്ന് രാജ്യത്തെ സാധാരണ പൗരനു പോലും എപ്പോള്‍ വേണമെങ്കിലും എവിടെും ഡിജിറ്റല്‍ പണമിടപാടു നടത്താം, 24 മണിക്കൂറും.  ഏതാനും വര്‍ഷം മുമ്പു വരെ ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യങ്ങളാണിവ. ഇന്ത്യയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് സംശയിച്ചവര്‍ അന്ന് ഇത് തമാശയായി കരുതി.

സുഹൃത്തുക്കളെ,

ബാങ്കുകളുടെ ശക്തി രാജ്യത്തെ പൗരന്മാരുടെ സാധ്യതകളെ വര്‍ധിപ്പിക്കുന്നതു കാണാന്‍ നമ്മുടെ ഗവണ്‍മെന്റ് തുടര്‍ച്ചയായി പരിശ്രമിക്കുകയാണ്. ബാങ്കുകലില്‍ നിന്ന് വഴിയോര വ്യാപാരികള്‍ക്കും വാണിഭക്കാര്‍ക്കും ബാങ്ക് വായ്പ ലഭിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ. നമ്മളോ ്അവരോ പോലും ചിന്തിച്ചിരുന്നില്ല. ഇന്ന് എസ്് വി എ നിധിയില്‍ നിന്ന് അവര്‍ക്ക് വായപകള്‍ ലഭിക്കുന്നു, അതു വഴി അവര്‍ വ്യാപാരം വിപുലീകരിക്കുന്നു. എന്ന് വലിയ സംതൃപ്തിയോടെ എനിക്കു പറയുവാന്‍ സാധിക്കുന്നു. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടംബങ്ങള്‍ക്ക്  ഇന്ന്് മുദ്ര യോജനയുടെ സഹായം ലഭിക്കുന്നു. വന്‍ പലിശ നിരക്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പ എടുക്കാന്‍ നിര്‍ബന്ധിതരായിരുന്ന, ചെറിയ തുണ്ടു ഭൂമിയുടെ ഉടമകളായ രാജ്യത്തെ 85 ശതമാനം ചെറുകിട കൃഷിക്കാര്‍ക്കും ചെറിയ പലിശയ്ക്ക് ബാങ്കുകളില്‍ നിന്നു വായ്പ ലഭിക്കുന്നു.  അത്തരം കോടിക്കണക്കിനു കൃഷിക്കാരെ നാം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സൗകര്യത്തിലൂടെ ബാങ്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.ഇതിന്റെ പ്രയോജനം ഇന്ന് മൃഗസംരക്ഷണ മത്സ്യ കൃഷിക്കാര്‍ക്കും ലഭ്യമാക്കുന്നു. ലളിതവും നിരക്കു കുറഞ്ഞതുമായ കോടികളുടെ  വായ്പകള്‍ ഈ സുഹൃത്തുക്കളുടെ ജീവിതം ഇന്ന സന്തോഷകരമാക്കുന്നു.

സുഹൃത്തുക്കളെ,

കൂടുതല്‍ പൗരന്മാരെ ബാങ്കുകളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ വായ്പകളെ കൂടുതല്‍  പ്രാപ്യവും ഡിജിറ്റല്‍ ബാങ്കിംങ് കൂടുതല്‍ വ്യാപകവുമാക്കുന്നു. ഇത് കഴിഞ്ഞ 100 വര്‍ഷത്തെ ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ ദുരന്ത മധ്യത്തിലും രാജ്യ്തതെ ബാങ്കിംങ്ങിനെ സുഗമായി മുന്നോട്ട് പോകുവാന്‍ സഹായിച്ചു. ഈ പ്രതിസന്ധിയിലും നിസഹായരായ ജനങ്ങളെ കൈവിടാതെ കാത്ത  ബാങ്കിംങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. വികസിത രാജ്യങ്ങള്‍ പോലും ജനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ക്ലേശിച്ചപ്പോള്‍ നാം അതിവേഗത്തില്‍ രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും നേരിട്ട് സഹായിച്ചു. വര്‍ഷങ്ങളിലൂടെ നാം വികസിപ്പിച്ച ബാങ്കിംങ് സംവിധാനത്തിന്റെ ശക്തി വഴി രാജ്യത്തെ പൗരന്മാരുടെ ജീവന്‍ രക്ഷിക്കാനുള്ള തീരുമാനം സ്വീകരിക്കാന്‍ ഗവണ്‍മെന്റിന് സാധിച്ചു. ഇന്ന് സമ്പദ് വ്യവസ്ഥ അതിവേഗത്തില്‍ പുരോഗമിക്കുന്നു എന്നു മാത്രമല്ല ഭാവിയില്‍ എല്ലാ നല്ല ലക്ഷണങ്ങള്‍ നമുക്കു കാണാനും സാധിക്കുന്നു.

സഹോദരി സഹോദരന്മാരെ,

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെയും സുഗമമായ വായ്പയുടെയും ഏറ്റവും വലിയ പ്രയോജനം ലഭിച്ചിരിക്കുന്നത് നമ്മുടെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും പുത്രിമാര്‍ക്കുമാണ്. സ്വാതന്ത്രം ലഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും രാജ്യത്തെ സഹോദരിമാരും പുത്രിമാരും ഈ പ്രയോജനം അനുഭവിച്ചിരുന്നില്ല എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. നമ്മുടെ സഹോദരിമാരും അമ്മമാരും അവരുടെ തുഛമായ സമ്പാദ്യം സൂക്ഷിച്ചിരുന്നത്  അടുക്കളയിലെ ചെറിയ സമ്പാദ്യ കുടുക്കയില്‍ ആയിരുന്നു. അടുക്കളിയിലെ ധാന്യശേഖരത്തിനിടയില്‍ ആയിരുന്നു ഈ സമ്പാദ്യ കുടുക്കയുടെ സ്ഥാനം. ചെറിയ ആഘോഷങ്ങള്‍ക്കായി അവര്‍ അതു തുറക്കും. ജനസംഖ്യയില്‍ പകുതിക്കും ബാങ്കുകളുടെ സേവനം പ്രയോജനപ്പെടുത്താന്‍,  സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിച്ചിരുന്നില്ല എന്നത് വലിയ ഉല്‍ക്കണ്ഠ ഉളവാക്കുന്നു. ജന്‍ ധന്‍ യോജന ഇതിനു പരിഹാരമായി. ഇന്ന് ഇതിന്റെ വിജയം എല്ലാവര്‍ക്കും മുന്നിലുണ്ട്. ജന്‍ ധന്‍ യോജനയിലൂടെ തുറന്ന അരക്കോടി  ബാങ്ക് അക്കൗണ്ടുകളില്‍ പകുതിയും നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെതുമാണ്. അടുത്ത് നടന്ന നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെയിലൂടെ   സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന്റെ  സ്വാധീനം നാം കണ്ടുകഴിഞ്ഞു. സര്‍വെയില്‍ പറയുന്നത് രാജ്യത്തെ 80 ശതമാനം സ്ത്രീകള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ട് എന്നാണ്. മാത്രവുമല്ല കൂടുതല്‍ ഗ്രാമീണ സ്ത്രീകളും അക്കൗണ്ട് ഉടമകളാണ് എന്നതത്രെ.  സ്വന്തമായി അക്കൗണ്ട് ഉണ്ട് എന്നത് സ്ത്രീകള്‍ക്കിടയിലെ സാമ്പത്തിക ബോധ്യം വളര്‍ത്തുന്നു. ഇത് കുടുംബത്തിലെ സാമ്പത്തിക തീരുമാനങ്ങളില്‍ അവരുടെ പങ്കാളിത്തം വ്യാപിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ കുടുംബത്തില്‍ സ്വീകരിക്കുന്ന തീരുമാനങ്ങളില്‍ അമ്മമാരുടെയും സഹോദരിമാരുടെയും അഭിപ്രായവും വിലമതിക്കപ്പെടുന്നു.

സുഹൃത്തുക്കളെ,

മുദ്രയോജനയുടെ ഗുണഭോക്താക്കളില്‍ 70 ശതമാനവും സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് വായ്പ ലഭിച്ചാല്‍ അതിന്റെ തിരിച്ചടവ് റെക്കോഡ് വേഗത്തിലാണ് എന്നതത്രെ അനുഭവം. പണം തിരിച്ചടയ്ക്കണ്ട ദിവസം ബുധനാഴ്ച്ചയാണെങ്കില്‍ അവര്‍ അത് തിങ്കളാഴ്ച്ച തന്നെ തിരിച്ചടച്ചിരിക്കും. സ്വാശ്രയ സംഘങ്ങളുടെ പ്രകടനവും അതുപോലെയാണ്. നമ്മുടെ അമ്മമാരും സഹോദരിമാരും ഓരോ നയ പൈസയും സമ്പാദിക്കുന്നു. എല്ലാവരുടെയും പരിശ്രവും പങ്കാളിത്തവും കൊണ്ട് സാമ്പത്തിക ശാക്തീകരണത്തിന്റെ ഈ പ്രചാരണ പരിപാടി അതിവേഗം മുന്നേറും എന്നു എനിക്ക് ഉറപ്പുണ്ട്.  അതു നാം മുന്നോട്ടു തന്നെ കൊണ്ടു പോകും.

സുഹൃത്തുക്കളെ

ഇന്നിന്റെ ഇപ്പോഴത്തെ ആവശ്യം രാജ്യത്തിന്റെ ലക്ഷ്യം നേടുന്നതിനായി  ബാങ്കിംങ് മേഖല കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണം എന്നതാണ്. അമൃത് മഹോത്സവത്തില്‍ കഴിഞ്ഞ 75 വര്‍ഷം കൊണ്ട് നോടിയതിന്റെ കുറഞ്ഞത് രണ്ട് ഇരട്ടി എല്ലാ ബാങ്കു ശാഖകളും ലക്ഷ്യം വയ്ക്കണം. സാഹചര്യങ്ങള്‍ എപ്രകാരം മാറും എന്ന് നിങ്ങള്‍ക്കു കാണാന്‍ സാധിക്കും.മടി കൂടാതെ വായ്പകള്‍ അനുവദിക്കുക. രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ ജീവിക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ബാങ്കുകളെ ബന്ധപ്പെടേണ്ടതുണ്ട്. നിങ്ങള്‍ മുന്നേറിയാല്‍ ജനങ്ങളെ സഹായിച്ചാല്‍, ജനങ്ങളുടെ സാമ്പത്തിക ശേഷി കൂടുതല്‍ വര്‍ധിക്കും, ഒപ്പം നിങ്ങളുടെതും. നമ്മുടെ ചെറിയ സംരംഭകരെ, ഇടത്തരം ചെറുപ്പക്കാരെ മുന്നോട്ടു പോകുവാന്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ സാഹായിക്കും, അതു രാജ്യത്തെ സ്വാശ്രയത്വത്തിലേയ്ക്കു നയിക്കും. രാജ്യത്തെ ബാങ്കുകളുടെയും നിക്ഷേപകരുടെയും വിശ്വാസം പുതിയ ഉയരങ്ങളില്‍ എത്തും. ഇന്നത്തെ പരിപാടി നിക്ഷേപകരില്‍ പുതിയ വിശ്വാസം നിറയ്ക്കും. അപകടസാധ്യത എറ്റെടുക്കാനുള്ള ബാങ്കുകളുടെ ശേഷി  അനേക മടങ്ങ് വര്‍ധിപ്പിക്കാനാവും.  നിക്ഷേപകര്‍ക്കും ബാങ്കുകള്‍ക്കും ഇത് അവസരമാണ്. ഈ സവിശേഷ സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും അര്‍പ്പിക്കുന്നു. നന്ദി.