Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ആചാര്യ കൃപലാനിയെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അനുസ്മരിച്ചു


ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ആചാര്യ കൃപലാനി നൽകിയ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ന് ആചാര്യ കൃപലാനിയുടെ ജയന്തി ദിനത്തിൽ, നമ്മുടെ രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ മഹത്തായ വീക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക ശാക്തീകരണത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

ബാപ്പുവിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിരയിലായിരുന്നു ആചാര്യ കൃപലാനി. അദ്ദേഹത്തിന് നമ്മുടെ രാഷ്ട്രത്തെക്കുറിച്ച് മഹത്തായ കാഴ്ചപ്പാടുണ്ടായിരുന്നു, എംപി എന്ന നിലയിൽ അത് നിറവേറ്റാൻ അദ്ദേഹം പ്രവർത്തിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക ശാക്തീകരണത്തിനും അദ്ദേഹം വലിയ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു.