2021-22 സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന കാലയളവിലും 2025-26 സാമ്പത്തിക വർഷം വരെയും പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി (എം പി ലാഡ്സ് ) പുനഃസ്ഥാപിക്കുന്നതിനും തുടരുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. -15-ാം ധനകാര്യ കമ്മീഷൻ കാലാവധിയായ 2025–26 വരെ ഓരോ സാമ്പത്തിക വർഷവും അഞ്ച് കോടി രൂപ വീതം അനുവദിക്കും.
പദ്ധതിയുടെ വിശദശാംശങ്ങൾ :
2021-22 സാമ്പത്തിക വർഷത്തിലെ ശേഷിക്കുന്ന കാലയളവിലേക്ക് ഒരു പാർലമെന്റ് അംഗത്തിന് 5 കോടി രൂപ ഒരു ഗഡുവിലും നിരക്കിലും, 2022-23 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെ 2.5 കോടി രൂപ വീതമുള്ള രണ്ട് ഗഡുക്കളായി ഒരു പാർലമെന്റ് അംഗത്തിന് പ്രതിവർഷം 5.00 കോടി രൂപയും അനുവദിക്കും. ഈ പദ്ധതിയുടെ തുടക്കം മുതൽ 54171.09 കോടി രൂപയുടെ 19,86,206 പ്രവൃത്തികൾ/പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രത്യാഘാതങ്ങൾ:
2021-22 സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന ഭാഗവും 2025-26 വരെയും MPLADS പുനഃസ്ഥാപിക്കുന്നതിനും തുടരുന്നതിനുമുള്ള മൊത്തം സാമ്പത്തിക പ്രത്യാഘാതം 17417.00 കോടി രൂപയാണ്
സാമ്പത്തിക പ്രത്യാഘാതം (രൂപ കോടിയിൽ ) |
1583.5 |
3965.00 |
3958.50 |
3955.00 |
3955.0 |
17417.00 |
ധനകാര്യ വർഷം | 2021-22 | 2022-23 | 2023-24 | 2024-25 | 2025-26 | മൊത്തം അടങ്കൽ |
---|
നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:
പ്രയോജനങ്ങൾ :
പശ്ചാത്തലം:
****