Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ വത്തിക്കാൻ സിറ്റി സന്ദർശനം

പ്രധാനമന്ത്രിയുടെ വത്തിക്കാൻ സിറ്റി സന്ദർശനം


വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തിൽ ഒരു സ്വകാര്യ സദസ്സിൽ വച്ച്   
2021 ഒക്‌ടോബർ 30 ശനിയാഴ്ച   പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സ്വീകരിച്ചു.

രണ്ട് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും മാർപാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി   2000 ജൂണിൽ അവസാനമായി വത്തിക്കാൻ സന്ദർശിച്ചപ്പോൾ  അന്നത്തെ മാർപാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമനെ കണ്ടിരുന്നു. ഇന്ത്യയും വത്തിക്കാനും   തമ്മിൽ 1948-ൽ നയതന്ത്രബന്ധം സ്ഥാപിച്ചതു മുതൽ സൗഹൃദബന്ധമുണ്ട്. ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ.

ഇന്നത്തെ കൂടിക്കാഴ്ചയിൽ, രണ്ട് നേതാക്കളും കോവിഡ് -19 മഹാമാരിയെക്കുറിച്ചും ലോകമെമ്പാടുമുള്ള ആളുകൾ നേരിടുന്ന  അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ചും അവർ ചർച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ഇന്ത്യ സ്വീകരിച്ച അഭിലഷണീയമായ സംരംഭങ്ങളെക്കുറിച്ചും ഒരു ബില്യൺ കോവിഡ് -19 വാക്സിനേഷൻ ഡോസുകൾ നൽകുന്നതിൽ ഇന്ത്യ നേടിയ വിജയത്തെക്കുറിച്ചും പ്രധാനമന്ത്രി മാർപാപ്പയോട് വിശദീകരിച്ചു. മഹാമാരിയുടെ  സമയത്ത് ആവശ്യമുള്ള രാജ്യങ്ങൾക്കുള്ള ഇന്ത്യയുടെ സഹായത്തെ മാർപാപ്പ  അഭിനന്ദിച്ചു.

ഇന്ത്യ സന്ദർശിക്കാനുള്ള  പ്രധാനമന്ത്രിയുടെ  ക്ഷണം  പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ  സന്തോഷത്തോടെ സ്വീകരിച്ചു.  വിദേശകാര്യ സെക്രട്ടറി  കർദ്ദിനാൾ പിയട്രോ പരോളിനുയും  പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.