പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2021 ഒക്ടോബർ 12 ന് ) രാവിലെ 11 മണിക്ക് 28 -ാമത് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28 -ാമത് സ്ഥാപക ദിന പരിപാടിയിൽ വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുക്കും. ചടങ്ങിനെ അദ്ദേഹം അഭിസംബോധനയും ചെയ്യും.
പരിപാടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണും പങ്കെടുക്കും.
ദേശീയ മനുഷ്യാവകാശ കമ്മീഷനെ (എൻ എച് ആർ സി ) കുറിച്ച് :
മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായിട്ടാണ് 1993 ഒക്ടോബർ 12 ന് മനുഷ്യാവകാശ സംരക്ഷണ നിയമം 1993 പ്രകാരം NHRC രൂപീകരിച്ചത് കമ്മീഷൻ, ഏതെങ്കിലും തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അന്വേഷണങ്ങൾ നടത്തുകയും മനുഷ്യാവകാശ ലംഘന കേസുകളിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും തെറ്റായ പൊതുപ്രവർത്തകർക്കെതിരായ മറ്റ് പരിഹാര, നിയമ നടപടികൾ സ്വീകരിക്കാനും പൊതു അധികാരികൾക്ക് ശുപാർശ ചെയ്യുന്നു.
***