ഗസറ്റഡ് ഉദ്യോഗസ്ഥരല്ലാത്ത എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും (ആര്‍.പി.എഫ്/ആര്‍.പി.എസ്. എഫ് ഉദ്യോഗസ്ഥര്‍ ഒഴികെ)എഴുപത്തിയെട്ട് ദിവസത്തെ വേതനത്തിന് തുല്യമായ തുക 2020-21 സാമ്പത്തികവര്‍ഷത്തേയ്ക്ക് ഉല്‍പ്പാദ ബന്ധിത ബോണസായി (പി.എല്‍.ബി) നൽകാനുള്ള നിർദേശം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അംഗീകരിച്ചു.
റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ പി.എല്‍. ബി. നല്‍കുന്നതിനുള്ള സാമ്പത്തിക പ്രത്യാഘാതം ഏകദേശം 1914.73 കോടി രൂപയായാണ് കണക്കാക്കിയിട്ടുള്ളത്. യോഗ്യതയുള്ള നോണ്‍-ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്ക് പി.എല്‍.ബി നല്‍കുന്നതിന് കണക്കുകൂട്ടിയിട്ടുള്ള വേതന പരിധി പ്രതിമാസം 7000/ രൂപയായണ് നിശ്ചയിച്ചിട്ടുള്ളത്. യോഗ്യതയുള്ള ഒരു റെയില്‍വേ ജീവനക്കാരന് 78 ദിവസത്തേക്ക് നല്‍കാവുന്ന പരമാവധി തുക രൂപ. 17,951രൂപയായിരിക്കും.
ഏകദേശം 11.56 ലക്ഷം ഗസറ്റഡഡ് ഉദ്യോഗസ്ഥരല്ലാത്ത റെയില്‍വേ ജീവനക്കാര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കു. എല്ലാ വര്‍ഷവും ദസറ/ പൂജ അവധിക്ക് മുമ്പാണ് യോഗ്യതയുള്ള റെയില്‍വേ ജീവനക്കാര്‍ക്ക് പി.എല്‍.ബി നല്‍കുന്നതിനുള്ള തീരുമാനം എടുക്കാറുളളത്. ഈ വര്‍ഷവും അവധിക്ക് മുമ്പായി മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കും.
2010-11 മുതല്‍ 2019-20 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ 78 ദിവസത്തെ വേതനമാണ് പി.എല്‍.ബി തുകയായി നല്‍കിയിട്ടുള്ളത്. 2020-21 വര്‍ഷത്തിലും 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക തന്നെ പി.എല്‍.ബിയായി നല്‍കും, ഇത് റെയില്‍വേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ ജീവനക്കാരെ പ്രേചോദിതരാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റെയില്‍വേയിലെ ഉല്‍പാദനക്ഷമത ബന്ധിത ബോണസ്, രാജ്യം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥരല്ലാത്ത എല്ല റെയില്‍വേ ജീവനക്കാരെയും (ആര്‍.പി.എഫ് (റെയില്‍വേ പ്രൊട്ടക്ഷണ്‍ ഫോഴ്‌സ്/ആര്‍.പി.എസ്.എഫ് (റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ്) ഉദ്യോഗസ്ഥര്‍ ഒഴികെ) ഉള്‍ക്കൊള്ളും.
പി.എല്‍.ബി കണക്കാക്കുന്നതിനുള്ള രീതി:
എ) 1998-99 മുതല്‍ 2013-14 വരെയുള്ള കാലയളവിലേക്ക് 2000 സെപ്റ്റംബര്‍ 23ന് നടന്ന മന്ത്രസഭായോഗം അംഗീകരിച്ച സമവാക്യപ്രകാരമാണ് പി.എല്‍.ബി.( മൂലധനഊന്നലും ജീവനക്കാരുടെ എണ്ണവുമായി ബന്ധപ്പെട്ട ചെറിയ മാറ്റങ്ങള്‍ വരുത്തിയ 2002-03 മുതല്‍ 2004-05 വരെ ഒഴികെ) നല്‍കിയിരുന്നത്. നിക്ഷേപിക്കലും (ഇന്‍പുട്ട്) നേട്ടവും (ഔട്ട്പുട്ട്) അധിഷ്ഠിതമാണ് ഈ സമവാക്യം. സഞ്ചിത കിലോമീറ്ററിനെ നേട്ടമായും നിക്ഷേപം ഗസറ്റഡ് ഉദ്യോഗസ്ഥരല്ലാത്ത ജീവനക്കാരുടെ (ആര്‍.പി.എഫ്/ആര്‍.പി.എസ്.എഫ് ഒഴികെ) എണ്ണവുമായി താരതമ്യം ചെയ്താണ് ഈ നിക്ഷേപ: നേട്ടം (ഇന്‍പുട്ട്: ഔട്ട്പുട്ട്) കണക്കാക്കുന്നത് മൂലധന ഊന്നലായി പരിഷ്‌ക്കരിച്ചു.
ബി) ആറാമത്തെ സി.പി.സി (കേന്ദ്ര ശമ്പളകമ്മിഷന്‍) യുടെ ശിപാര്‍ശകളും ധനമന്ത്രാലയത്തിന്റെ അഭിപ്രായങ്ങളും കണക്കിലെടുത്ത് പി.എല്‍.ബി യുടെ സമവാക്യം പുന:പരിശോധിക്കുമെന്ന വ്യവസ്ഥയോടെയാണ് 2012-13 സാമ്പത്തിക വര്‍ഷത്തില്‍, 78 ദിവസത്തെ പി.എല്‍.ബി ഒരു പ്രത്യേക കേസായി അംഗീകരിച്ചത്. അതിനെത്തുടര്‍ന്ന് ഒരു പുതിയ സമവാക്യം വികസിപ്പിക്കാനായി റെയില്‍വേ മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിച്ചു.
സി) 2000-മാണ്ടിലെ സമവാക്യത്തിനും പ്രവര്‍ത്താനുപാതത്തില്‍ അധിഷ്ഠിതമായ പുതിയ സമവാക്യത്തിനും 50:50 അനുപാതത്തില്‍ ഊന്നല്‍ നല്‍കണമെന്ന് കമ്മിറ്റി ശിപാര്‍ശചെയ്തിരുന്നു. ഭൗതിക ഘടകങ്ങള്‍ക്കും സാമ്പത്തികഘടങ്ങള്‍ക്കും അനുശ്രണമായി ഈ സമവാക്യം ഉല്‍പ്പാദനക്ഷമതയക്ക് തുല്യ പ്രാതിനിധ്യം ഉറപ്പക്കുന്നു.
പശ്ചാത്തലം:
കേന്ദ്ര ഗവണ്‍മെന്റിന്റെ വകുപ്പുകളില്‍ ആദ്യമായി പി.എല്‍.ബി എന്ന ആശയം 1979-80-ല്‍ അവതരിപ്പിച്ചത് റെയില്‍വേസ് ആണ്. അക്കാലത്തെ പ്രധാന പരിഗണന സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള പ്രകടനത്തിലെ പശ്ചാത്തല പിന്തുണ എന്ന നിലയിലെ റെയില്‍വേയുടെ പ്രധാന പങ്കിന് ആയിരുന്നു. റെയില്‍വേ പ്രവര്‍ത്തനത്തിന്റെ മൊത്തത്തിലുള്ള പശ്ചാത്തലത്തില്‍, ബോണസ് നല്‍കല്‍ നിയമം -1965 ന് സമാനമായി ബോണസ് എന്ന ആശയത്തിന് അനുരോദമായി പി.എല്‍.ബി എന്ന ആശയം അവതരിപ്പിക്കുന്നത് അഭികാമ്യമാണെന്ന് കണക്കാക്കി. ബോണസ് നല്‍കല്‍ നിയമം റെയില്‍വേയ്ക്ക് ബാധകമല്ലെങ്കിലും, ശമ്പളം/വേതനം പരിധി നിശ്ചയിക്കുന്നതിന് വേതനം/ശമ്പളം തുടങ്ങി ആ നിയമത്തില്‍ അടങ്ങിയിരിക്കുന്ന വിശാലമായ തത്വങ്ങള്‍ കണക്കിലെടുത്തു. 1979-80ല്‍ നിലവില്‍ വന്ന റെയില്‍വേയ്ക്ക് വേണ്ടിയുള്ള പി.എല്‍.ബി പദ്ധതി, ഓള്‍ ഇന്ത്യാ റെയില്‍വേമെന്‍സ് ഫെഡറേഷന്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വേമെന്‍ എന്നീ രണ്ട് അംഗീകൃത ഫെഡറേഷനുകളുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും മന്ത്രിസഭയുടെ അംഗീകാരത്തോടെയും ഉരുത്തിരിഞ്ഞുവന്നതാണ്. ഓരോ മൂന്നുവര്‍ഷത്തിലൊരിക്കലും പദ്ധതിയുടെ അവലോകനവും വിഭാവനം ചെയ്യുന്നു.
****