പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യത്തിനു തുടക്കംകുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി.
ആരോഗ്യ പരിപാലന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ ഏഴ് വര്‍ഷമായി തുടരുന്ന ക്യാമ്പയിന് ഇന്ന് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ശേഷിയുള്ള ദൗത്യത്തിനാണ് ഇന്നു നാം തുടക്കം കുറിക്കുന്നത്’, പ്രധാനമന്ത്രി പറഞ്ഞു.
130 കോടി ആധാര്‍ നമ്പറുകള്‍, 118 കോടി മൊബൈല്‍ വരിക്കാര്‍, 80 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍, 43 കോടി ജന്‍ ധന് ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഉപയോഗിക്കുന്ന ഇത്രയും വലിയ അടിസ്ഥാന സൗകര്യങ്ങള്‍ ലോകത്ത് മറ്റൊരിടത്തും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. റേഷന്‍ മുതല്‍ ഭരണസംവിധാനംവരെ എല്ലാ കാര്യങ്ങളും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സാധാരണക്കാരനു വേഗത്തിലും സുതാര്യമായും പ്രാപ്യമാക്കുന്നു. ‘ഇന്ന് ഭരണ പരിഷ്കാരങ്ങളില്‍ സാങ്കേതികവിദ്യയുടെ ഇടപെടല്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലാണ്’, പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വ്യാപനം തടയുന്നതിന് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ വളരെയധികം സഹായിച്ചിട്ടു ണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സൗജന്യ പ്രതിരോധ കുത്തിവയ്പ് പരിപാടിക്കു കീഴില്‍, രാജ്യം 90 കോടി വാക്സിന് ഡോസുകള്‍ എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തുന്നതിന് ‘കോ-വിന്’ വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
ആരോഗ്യരംഗത്തെ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, കൊറോണ ക്കാലത്ത് ടെലിമെഡിസിന്റെ കാര്യത്തിലും മുമ്പെങ്ങുമില്ലാത്തവിധം വികാസമുണ്ടായെന്നു ചൂണ്ടിക്കാട്ടി. ഇ-സഞ്ജീവനി വഴി ഇതുവരെ വിദൂരമേഖലകളില്‍ നിന്നുള്ള 125 കോടിയോളം പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സൗകര്യം എല്ലാ ദിവസവും രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനുപേരെ വീട്ടില്‍ ഇരുന്നു കൊണ്ടുതന്നെ നഗരങ്ങളിലെ വലിയ ആശുപത്രികളിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെടാന്‍ സഹായിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത്- പിഎംജെഎവൈ പാവപ്പെട്ടവരുടെ ജീവിതത്തിലെ ഒരു പ്രധാന പ്രശ്നം പരിഹരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ 2 കോടിയിലധികം പേര് ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തി. അതില്‍ പകുതിയും സ്ത്രീകളാണ്. കുടുംബങ്ങളെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു തള്ളിവിടുന്ന പ്രധാന കാരണമാണ് രോഗങ്ങളെന്നും കുടുംബങ്ങളിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ കഷ്ടതയനുഭവിക്കുന്നവരെന്നും പ്രധാനമന്ത്രി പറഞ്ഞു. അവര്‍ അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ മാറ്റിവയ്ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളെ വ്യക്തിപരമായി കാണുകയെന്ന ലക്ഷ്യമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. അവരുമായുള്ള ആശയവിനിമയത്തിനിടയില്‍ പദ്ധതിയുടെ പ്രയോജനങ്ങ ളെക്കുറിച്ചറിയാന്‍ കഴിഞ്ഞതായും ശ്രീ മോദി പറഞ്ഞു. ‘ഈ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ വര്‍ത്തമാനകാലത്തും രാജ്യത്തിന്റെ ഭാവിയിലേക്കുമുള്ള വലിയ നിക്ഷേപമാണ്രാജ്യത്തിന്റെ വര്‍ത്തമാനത്തിലും ഭാവിയിലും ഒരു വലിയ നിക്ഷേപമാണ്’- അദ്ദേഹം പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് – ഡിജിറ്റല്‍ ദൗത്യം, ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളുടെ ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആശുപത്രികളുടെ പ്രക്രിയകള്‍ ലളിതമാക്കുക മാത്രമല്ല, ജീവിതം സുഗമമാക്കാനും ദൗത്യം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൗത്യത്തിനു കീഴില്‍, ഓരോ പൗരനും ഒരു ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി ലഭിക്കും. കൂടാതെ അവരുടെ ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും.
സമഗ്രവും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ ആരോഗ്യ മാതൃകയിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. അസുഖബാധിതരായാല്‍ ചെലവു കുറഞ്ഞതും വേഗത്തില്‍ ലഭ്യമാകുന്നതുമായ ആരോഗ്യപരിരക്ഷയുടെ മാതൃക. ആരോഗ്യ വിദ്യാഭ്യാസത്തിലെ അഭൂതപൂര്‍വമായ പരിഷ്കാരങ്ങളെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തു. ഏഴെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ ഡോക്ടര്‍മാരും മെഡിക്കല്‍ രംഗത്തെ വിദഗ്ധരും ഇന്ത്യയില്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നു. എയിംസിന്റെയും മറ്റ് ആധുനിക ആരോഗ്യ സ്ഥാപനങ്ങളുടെയും സമഗ്ര ശൃംഖല രാജ്യത്ത് സ്ഥാപിക്കപ്പെടുന്നു. മൂന്ന് ലോക്സഭാ മണ്ഡലങ്ങള്‍ക്കായി ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഗ്രാമങ്ങളിലെ ആരോഗ്യ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗ്രാമങ്ങളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്ര ശൃംഖലകളും ക്ഷേമകേന്ദ്രങ്ങളും ശക്തിപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു. അത്തരം 80,000ത്തിലധികം കേന്ദ്രങ്ങള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോക ടൂറിസം ദിനത്തിലാണ് ഇന്നത്തെ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ടൂറിസവുമായി ആരോഗ്യത്തിന് വളരെയേറെ ബന്ധമുണ്ടെന്ന് അഭിപ്രായപ്പെട്ടു. കാരണം നമ്മുടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ കൂട്ടിയോജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍, അത് വിനോദസഞ്ചാരമേഖലയെയും മെച്ചപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
*****
Speaking at the launch of Ayushman Bharat Digital Mission. https://t.co/OjfHVbQdT7
— Narendra Modi (@narendramodi) September 27, 2021
बीते सात वर्षों में, देश की स्वास्थ्य सुविधाओं को मजबूत करने का जो अभियान चल रहा है, वो आज से एक नए चरण में प्रवेश कर रहा है।
— PMO India (@PMOIndia) September 27, 2021
आज एक ऐसे मिशन की शुरुआत हो रही है, जिसमें भारत की स्वास्थ्य सुविधाओं में क्रांतिकारी परिवर्तन लाने की ताकत है: PM @narendramodi
130 करोड़ आधार नंबर, 118 करोड़ mobile subscribers, लगभग 80 करोड़ internet user, करीब 43 करोड़ जनधन बैंक खाते इतना बड़ा connected infrastructure दुनिया में कहीं नही है।
— PMO India (@PMOIndia) September 27, 2021
ये digital infrastructure राशन से लेकर प्रशासन तक को तेज, पारदर्शी तरीके से सामान्य भारतीय तक पहुंचा रहा है: PM
आरोग्य सेतु ऐप से कोरोना संक्रमण को फैलने से रोकने में बहुत मदद मिली।
— PMO India (@PMOIndia) September 27, 2021
सबको वैक्सीन, मुफ्त वैक्सीन अभियान के तहत भारत आज करीब-करीब 90 करोड़ वैक्सीन डोज लगा पाया है तो इसमें Co-WIN का बहुत बड़ा रोल है: PM @narendramodi
कोरोना काल में टेलिमेडिसिन का भी अभूतपूर्व विस्तार हुआ है।
— PMO India (@PMOIndia) September 27, 2021
ई-संजीवनी के माध्यम से अब तक लगभग सवा करोड़ रिमोट कंसल्टेशन पूरे हो चुके हैं।
ये सुविधा हर रोज़ देश के दूर-सुदूर में रहने वाले हजारों देशवासियों को घर बैठे ही शहरों के बड़े अस्पतालों के डॉक्टरों से कनेक्ट कर रही है: PM
आयुष्मान भारत- PM JAY ने गरीब के जीवन की बहुत बड़ी चिंता दूर की है।
— PMO India (@PMOIndia) September 27, 2021
अभी तक 2 करोड़ से अधिक देशवासियों ने इस योजना के तहत मुफ्त इलाज की सुविधा का लाभ उठाया है।
इसमें भी आधी लाभार्थी, हमारी माताएं, बहनें, बेटियां हैं: PM @narendramodi
आयुष्मान भारत- डिजिटल मिशन, अब पूरे देश के अस्पतालों के डिजिटल हेल्थ सोल्यूशंस को एक दूसरे से कनेक्ट करेगा।
— PMO India (@PMOIndia) September 27, 2021
इसके तहत देशवासियों को अब एक डिजिटल हेल्थ आईडी मिलेगी।
हर नागरिक का हेल्थ रिकॉर्ड डिजिटली सुरक्षित रहेगा: PM @narendramodi
अब भारत में एक ऐसे हेल्थ मॉडल पर काम जारी है, जो होलिस्टिक हो, समावेशी हो।
— PMO India (@PMOIndia) September 27, 2021
एक ऐसा मॉडल, जिसमें बीमारियों से बचाव पर बल हो,- यानि प्रिवेंटिव हेल्थकेयर, बीमारी की स्थिति में इलाज सुलभ हो, सस्ता हो और सबकी पहुंच में हो: PM @narendramodi
भारत के हेल्थ सेक्टर को ट्रांसफॉर्म करने के लिए मेडिकल एजुकेशन में भी अभूतपूर्व रिफॉर्म्स हो रहे हैं।
— PMO India (@PMOIndia) September 27, 2021
7-8 साल में पहले की तुलना में आज अधिक डॉक्टर्स और पैरामेडिकल मैनपावर देश में तैयार हो रही है: PM @narendramodi
एक संयोग ये भी है कि आज का ये कार्यक्रम वर्ल्ड टूरिज्म डे पर आयोजित हो रहा है।
— PMO India (@PMOIndia) September 27, 2021
कुछ लोग सोच सकते हैं कि हेल्थ केयर के प्रोग्राम का टूरिज्म से क्या लेना देना? - PM @narendramodi
लेकिन हेल्थ का टूरिज्म के साथ एक बड़ा मजबूत रिश्ता है।
— PMO India (@PMOIndia) September 27, 2021
क्योंकि जब हमारा हेल्थ इंफ्रास्ट्रक्चर इंटीग्रेटेड होता है, मजबूत होता है, तो उसका प्रभाव टूरिज्म सेक्टर पर भी पड़ता है: PM @narendramodi