പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സർദാർധാം ഭവന്റെ സമർപ്പണവും സർദാർധാം – കന്യാ ഛാത്രാലയ രണ്ടാം ഘട്ടത്തിന്റെ ഭൂമി പൂജയും 2021 സെപ്റ്റംബർ 11 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി നിർവഹിക്കും.
സർദാർധാം വിദ്യാഭ്യാസപരവും സാമൂഹികവുമായ പരിവർത്തനത്തിനും സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനും യുവാക്കൾക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുമായി പ്രവർത്തിക്കുന്നു. അഹമ്മദാബാദിൽ സ്ഥാപിച്ച സർദാർധം ഭവനിൽ വിദ്യാർത്ഥികൾക്ക് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുന്നു. സാമ്പത്തിക മാനദണ്ഡങ്ങൾ പരിഗണിക്കാതെ 2000 പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമാണ് കന്യാ ഛാത്രാലയ.
ഗുജറാത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.